ക​രി​ന്പ​യി​ലെ അ​പ​ക​ട പ​ര​ന്പ​ര: ക​ള​ക്ട​ർ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കും
Thursday, June 17, 2021 12:32 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ പ​ന​യ​ന്പാ​ടം ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട കു​രു​ക്ക് ഏ​റെ ച​ർ​ച്ച​യാ​യ​തോ​ടെ ഡി​വൈ​എ​സ്പി യും ​ഉ​ദ്യോ​ഗ​സ്ഥ​രും ദേ​ശീ​യ പാ​ത സം​ഘ​വും അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു.

അ​ടു​ത്തി​ടെ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ത്ത് ചെ​യ്യാ​ൻ പ​റ്റു​ന്ന കൂ​ടു​ത​ൽ പ​രി​ഹാ​ര ന​ട​പ​ടി​ക​ളെ​പ​റ്റി ഡി​വൈ​എ​സ്പി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.
സ​ർ​വ്വ​ക​ക്ഷി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​ധി​കൃ​ത​ർ, മ​ണ്ണാ​ർ​ക്കാ​ട് ഡി.​വൈ.​എ​സ്.​പി. സു​നി​ൽ​കു​മാ​ർ, ക​ല്ല​ടി​ക്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്റ്റ​ർ സി​ജോ വ​ർ​ഗീ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് പി.​എ​സ്.​രാ​മ​ച​ന്ദ്ര​ൻ നി​ർ​മ്മാ​ണ ക​ന്പ​നി​യാ​യ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ, തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്.

ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പ​ടി മു​ത​ൽ കാ​ഞ്ഞി​കു​ളം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ 26 ഓ​ളം അ​പ​ക​ട​ങ്ങ​ളും ആ​റു മ​ര​ണ​ത്തി​നും കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​ങ്ങാ​ട് എം​എ​ൽ​എ അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി യോ​ഗം വി​ളി​ച്ചി​രു​ന്നു.

ദേ​ശീ​യ​പാ​ത വി​ഭാ​ഗം മേ​ൽ അ​ധി​കാ​രി​ക​ളെ​യും ക​രാ​ർ ക​ന്പ​നി​യാ​യ ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ·ാ​രു​ടെ​യും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം തീ​രു​മാ​ന​ങ്ങ​ളു​മെ​ടു​ത്തു.

റോ​ഡി​ന്‍റെ ക​യ​റ്റം കു​റ​യ്ക്കാ​ത്ത​തും അ​മി​ത​മാ​യ വ​ള​വു​ക​ൾ നി​വ​ർ​ത്താ​ത്ത​തും, ആ​വ​ശ്യ​മാ​യ അ​ഴു​ക്കു​ചാ​ലു​ക​ൾ നി​ർ​മ്മി​ക്കാ​ത്ത​തും, റോ​ഡി​ന്‍റെ മി​നു​സ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ക​യു​ണ്ടാ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട​തി​നു ശേ​ഷം ചി​ല തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യു​മു​ണ്ടാ​യി.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി​യും ക​ല്ല​ടി​ക്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്നി​ധ്യ​ത്തി​ൽ സ്ഥ​ലം പ​രി​ശോ​ധി​ച്ചു വേ​ണ്ട കാ​ര്യ​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
എ​ന്നാ​ൽ നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു വ​രെ​യു​ള്ള നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ഒ​രി​ഞ്ചു ഭൂ​മി പോ​ലും റ​വ​ന്യു വ​കു​പ്പ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നും ഏ​റ്റെ​ടു​ത്ത് ന​ൽ​കു​ന്ന​തി​ന് ഇ​തു​വ​രെ സാ​ധ്യ​മാ​യി​ട്ടി​ല്ല.

ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും ഡ്രൈ​നേ​ജ് നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള തു​ക​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ന്ന വി​വ​രം ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ഞ്ചി​നീ​യ​ർ യോ​ഗ​ത്തി​ൽ പ​റ​യു​ക​യു​ണ്ടാ​യി .

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​മെ​ന്ന് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി യി​രു​ന്നു.