ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, June 17, 2021 12:35 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി മൂ​ച്ചി​ക്ക​ട​വ് എ​സ്.​സി, എ​സ്.​ടി കോ​ള​നി​ക​ളി​ൽ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ഭ​ക്ഷ്യ ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഗൂ​ളി​ക്ക​ട​വി​ലെ എം​എ​ൽ​എ ഹെ​ൽ​പ് ഡെ​സ്ക്ക് സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ജി. ​ഷാ​ജു, ഈ​ശ്വ​രി രേ​ശ​ൻ, എം. ​സി ഗാ​ന്ധി, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കെ.​ടി ബെ​ന്നി, മി​നി സു​രേ​ഷ്, പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ബു സി​റി​യ​ക്, ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, കെ.​ജെ മാ​ത്യു, പി.​ഷ​റ​ഫു​ദ്ദീ​ൻ, ക​ന​ക​രാ​ജ്, ബീ​രാ​ൻ കോ​യ ചെ​റു​വ​ണ്ണൂ​ർ, മു​നീ​ർ ചെ​റു​വ​ണ്ണൂ​ർ, ടി.​കെ ഫൈ​സ​ൽ ആ​ന​മൂ​ളി, അ​നീ​സ് മ​ണ​ല​ടി, പി.​എം ഹ​നീ​ഫ, ഷി​ജു ച​ങ്ങ​രം​പ​ള്ളി, ലി​ജോ, ഷി​ജാ​സ്, ജി​സ​ണ്‍, മ​ണി​ക​ണ്ഠ​ൻ, അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സ​ഹാ​യ​വു​മാ​യി എഐടി​യുസി ​

അ​ഗ​ളി: ചി​ത്ത​ര​ജ്ഞ​ൻ ദി​ന​ത്തി​ൽ എ ​ഐ ടി ​യു സി ​അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും, ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്കും സ​ഹാ​യ​ങ്ങ​ളെ​ത്തി​ച്ചു. നേ​താ​ക്ക​ളാ​യ സ.​കെ.​സി.​ജ​യ​പാ​ല​ൻ (സം​സ്ഥാ​ന സെ​ക്ര​ട്ട​റി) മു​ര​ളീ​ധ​ര​ൻ നാ​യ​ർ (ജി​ല്ലാ സെ​ക്ര​ട്ട​റി) ശി​വ​ദാ​സ​ൻ (ജി​ല്ലാ പ്ര​സി​ഡ​ന്‍റ്)​തു​ട​ങ്ങി​യ നേ​താ​ക്ക​ൾ കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ളും ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളും സ​ന്ദ​ർ​ശി​ച്ചു. അ​ഗ​ളി, പു​തൂ​ർ, ഷോ​ള​യൂ​ർ പ​ഞ്ചാ​ത്തു​ക​ളി​ലെ സി ​ഇ എ​ൽ ടി ​സി, ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് വി​ഭ​വ​ങ്ങ​ൾ കൈ​മാ​റി​യ​ത്. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി. ​രാ​ധാ​കൃ​ഷ്ണ​ൻ, എ ​ഐ ടി ​യു സി ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സിപിഎമ്മിന്‍റെ സഹായഹസ്തം

പ​ട്ടാ​ന്പി: ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യ അ​ടു​ക്ക​ള​യി​ലേ​ക്ക് ഒ​രു വ​ണ്ടി നി​റ​യെ പ​ല​ച​ര​ക്ക്,പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി സി​പി​എം ആ​ന​ങ്ങാ​ട്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി. 25000 രൂ​പ​യോ​ളം വ​രു​ന്ന പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ളാ​ണ് ബ്രാ​ഞ്ച് പ​രി​ധി​യി​ൽ നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച് ജ​ന​കീ​യ അ​ടു​ക്ക​ള​യി​ലെ​ത്തി​ച്ചു ന​ൽ​കി​യ​ത്.