ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രും ഇന്നു പ്ര​തി​ഷേ​ധി​ക്കും
Friday, June 18, 2021 12:52 AM IST
പാ​ല​ക്കാ​ട്: രോ​ഗി​ക​ൾ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും എ​തി​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇന്നുരാ​വി​ലെ 10.30 ന് ​ജി​ല്ലാ​ശു​പ​ത്രി​ക്കു മു​ന്പി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് ഐഎംഎ. ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ആ​ശു​പ​ത്രി​യി​ൽ രോ​ഗി മ​രി​ച്ചാ​ൽ ആ ​ശൂ​പ​ത്രി ത​ല്ലി പൊ​ളി​ക്കു​ക, ഡോ​ക്ട​ർ മാ​രേ​യും ജീ​വ​ന​ക്കാ​രേ​യും ആ​ക്ര​മി​ക്കു​ക എ​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും​ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഐ.​എം.​എ.​പാ​ല​ക്കാ​ട് പ്ര​സി​ഡ​ൻ​റ് ഡോ: ​പി.​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ ,മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ: ​സി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ണി​മു​ട​ക്കല്ലെ​ന്നും രാ​ഷ്ട്രീ​യ​ക്കാ​രേ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ല്ലാ ആ​ശു​പ​ത്രി​ക​ൾ​ക്കു മു​ന്പി​ലും പ്ര​തി​ഷേ​ധ സ​മ​രം നാ​ളെ ന​ട​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.