കാറ്റിലും മഴയിലും കനത്തനാശം
Friday, June 18, 2021 12:52 AM IST
മം​ഗ​ലം​ഡാം: ഇ​ന്ന​ലെ ഉ​ച്ച​ക്ക് മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കെ​ട്ടി​ട​ങ്ങ​ൾ​ക്കും വി​ള​ക​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മു​ട​പ്പ​ല്ലൂ​ർ ചെ​ല്ലു​പ​ടി​യി​ൽ തെ​ങ്ങ് വീ​ണ് ദേ​വ​കി​യു​ടെ ഓ​ട്ടു പു​ര​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ഈ ​സ​മ​യം ദേ​വ​കി​യും മ​ക്ക​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ​ക്കെ​ല്ലാം കേ​ട് പ​റ്റി നാ​ശം സം​ഭ​വി​ച്ചു.
മം​ഗ​ലം​ഡാ​മി​ൽ വൈ ​എം സി ​എ ഹാ​ളി​ന് മു​ക​ളി​ലെ ഷീ​റ്റ് മേ​ഞ്ഞ മേ​ൽ​ക്കൂ​ര ശ​ക്ത​മാ​യ കാ​റ്റി​ൽ പ​റ​ന്ന് നീ​ങ്ങി. തൂ​ണു​ക​ളെ​ല്ലാം പൊ​ട്ടി മേ​ൽ​ക്കു​ര സ​മീ​പ​ത്തെ തെ​ങ്ങു​ക​ളി​ൽ ത​ങ്ങി നി​ന്നു. പ​ല​യി​ട​ത്തും ബോ​ർ​ഡു​ക​ളും ഷീ​റ്റ​മേ​ഞ്ഞ മേ​ൽ​കൂ​ര​ക​ൾ​ക്കും കേ​ട് പാ​ട് ഉ​ണ്ടാ​യി​ട്ടു​ണ്ട്. വാ​ഴ, റ​ബ​ർ തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു. വൃ​ഷ്ടി പ്ര​ദ്ദേ​ശ​ത്തെ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മം​ഗ​ലം ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ക​ട​പ്പാ​റ ര​ണ്ടാം പ്പു​ഴ,ചൂ​രു​പ്പാ​റ, ഓ​ടം തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഡാ​മി​ലേ​ക്ക് നീ​രൊ​ഴു​ക്ക് കൂ​ടി​യി​ട്ടു​ണ്ട്.