പ​രാ​ധീ​​ന​തയു​ടെ ന​ടു​വി​ലും സേ​വ​ന​നിരതനായ മ​രു​ത​രാ​ജി​ന്‍റെ വേ​ർ​പാ​ടി​ൽ നാട് വി​തു​ന്പി
Sunday, June 20, 2021 2:48 AM IST
ചി​റ്റൂ​ർ: സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​യി​ലും പൊ​തു​സേ​വ​ന​ത്തി​നു ക​ച്ച​കെ​ട്ടി​യിറ​ങ്ങി​യ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം കൂ​ടി​യാ​യ മ​രു​ത​രാ​ജി​ന്‍റെ മ​ര​ണം നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും തീ​രാ​ദുഃ​ഖ​മാ​യി. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി വൈ​ദ്യു​തി വ​കു​പ്പി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​ണ്.
ഇ​തി​ൽ കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ൽ സ്വ​ന്തം ആ​വ​ശ്യ​ത്തി​ലു​ള്ള ചി​ല​വു​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി കോ​വി​ഡ് കാ​ല​ത്ത് നൂ​റു​കണക്കിന് ആളു​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണ പൊ​തി​ക​ൾ എ​ത്തി​ച്ച​ത്. പു​തു​ശ്ശേ​രി മു​ത​ൽ പാ​ല​ക്കാ​ട് ടൗ​ണ്‍ വ​രെ​യു​ള്ള റോ​ഡു​വ​ക്ക​ത്തു കാ​ണ​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ് മ​രു​ത​രാ​ജ് ഭ​ക്ഷ​ണം ന​ൽ​കി വ​ന്ന​ത്. താ​മ​സി​ക്കാ​ൻ സ്വ​ന്ത​മാ​യൊ​രു കു​ടി​ൽ പോ​ലു​മി​ല്ലാ​തെ പു​റ​ന്പോ​ക്ക് സ്ഥ​ല​ത്ത് സു​ര​ക്ഷി​ത​മല്ലാ​ത്ത ഒ​റ്റ​മു​റി​യി​ലാ​ണ് ഭാ​ര്യ ല​ത​യും മ​ക​ൻ ബാ​ജോ രാ​ജും ഉ​ൾ​പ്പെ​ട്ട മൂ​ന്നം​ഗ കു​ടും​ബം ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. മ​രു​ത​രാ​ജി​ന്‍റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ല്ലാം ക​ഞ്ചി​ക്കോ​ട് ഡി​ഫ​ൻ​സ് ടീം ​പോ​സ്റ്റ് വാ​ർ​ഡ​ൻ മു​ത​ല​മ​ട സ​ജി​ത്ത് പൂ​ർ​ണ്ണ സ​ഹ​ക​ര​ണം ന​ൽ​കി വ​ന്നിരുന്നു. ഇ​ടു​ക്കി​യി​ലെ പെ​ട്ടി​മു​ടി​യി​ൽ ഉ​ണ്ടാ​യ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ മ​രു​ത​രാ​ജ് കാ​ണി​ച്ച തന്‍റേടം സ​ജി​ത്ത് വി​തു​ന്പ​ലോ​ടെ​യാ​ണ് വി​വ​രി​ക്കു​ന്ന​ത്.
ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​മാ​യ പെ​ട്ടി​മു​ടി​യി​ൽ സേ​വ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഞ്ചി​ക്കോ​ട് സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ​ക്ക് രാ​ത്രി പ​ത്തു മ​ണി​ക്കു ശേ​ഷ​മാ​ണ് വാ​ട്സ്അ​പ്പി​ൽ മെ​സേ​ജ് ല​ഭി​ച്ച​ത്. പെ​ട്ടെ​ന്നു​ള്ള അ​റി​യി​പ്പി​ൽ പു​ല​ർ​ച്ചെ അ​ഞ്ചി​നു ചി​റ്റൂ​ർ കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ എ​ത്ത​ണ​മെ​ന്ന​താ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് വാ​ട്സ്അ​പ്പ് മെ​സേ​ജ് കാ​ണാ​നി​ട​യാ​യ​ത്. പി​ന്നീ​ട് ഒ​ന്നും ചി​ന്തി​ക്കാ​ൻ നി​ന്നി​ല്ല, ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ഭാ​ര്യ​യെ വി​ളി​ച്ച് താ​ൻ ഇ​ടു​ക്കി​യി​ലെ പെ​ട്ടി​മു​ടി​യി​ൽ സേ​വ​ന​ത്തി​നു പോ​വു​ക​യാ​ണെ​ന്ന​റി​യി​ച്ചു.
ക​ഞ്ചി​ക്കോ​ട് ഡി​ഫ​ൻ​സ് ടീ​മി​ൽ നി​ന്നും മ​രു​ത​രാ​ജി​നു​മാ​ത്ര​മെ ഫ​യ​ർ ഫോ​ഴ്സ് ടീ​മി​ലെ​ത്താ​ൻ ക​ഴി​ഞ്ഞു​ള്ളൂ. പെ​രു​മു​ടി​യി​ൽ കൂ​വി എ​ന്ന വ​ള​ർ​ത്തു​നാ​യ​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം ഒ​രു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സേ​ന​യി​ൽ മ​രു​ത​രാ​ജും ഉ​ണ്ടാ​യി​രു​ന്നു. പെ​ട്ടി​മുടി​യി​ലെ സേ​വ​ന​ത്തിൽ പ​ങ്കെ​ടു​ത്ത സേ​നാം​ഗ​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് ഏ​ർ​പ്പെ​ടുത്തി​യ അ​നു​മോ​ദ​നത്തിൽ മ​രു​ത​രാ​ജി​നേ​യും ആ​ദ​രി​ച്ചി​രു​ന്നു.