ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാൻ അ​നു​വ​ദി​ക്ക​ണം:ക്ല​ർ​ജി ക​മ്മീ​ഷ​ൻ
Monday, June 21, 2021 12:33 AM IST
പാ​ല​ക്കാ​ട്: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി തു​റ​ക്കു​വാ​ൻ അ​നു​വ​ദി​ക്ക​ണം എ​ന്ന് കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ക്ല​ർ​ജി ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ്രാ​ദേ​ശി​ക ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ടി. ​പി.​ആ​ർ. തോ​ത് അ​നു​സ​രി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത് പോ​ലെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണം.
പൊ​തു ഗ​താ​ഗ​ത​ത്തി​നും ബാ​റു​ക​ൾ തു​റ​ക്കു​ന്ന​തി​നും ഉ​ൾ​പ്പെ​ടെ അ​നു​വാ​ദം ന​ൽ​കി​യി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ നി​യ​ന്ത്ര​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി തു​റ​ക്കു​വാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് ശ​രി​യാ​യ ന​ട​പ​ടി അ​ല്ല. അ​തി​നാ​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ക്ര​മീ​ക​ര​ണം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം എ​ന്നു ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഫാ ​ഗീ​വ​ർ​ഗ്ഗീ​സ് കോ​ടി​യാ​ട്ടി​ൽ (ചെ​യ​ർ​മാ​ൻ), റ​വ പി ​പി റെ​ജി​നോ​ൾ​ഡ് (വൈ​സ് ചെ​യ​ർ​മാ​ൻ), റ​വ വി​ൽ​സ​ണ്‍ വ​ർ​ഗ്ഗീ​സ് (ക​ണ്‍​വീ​ന​ർ), ഫാ ​സു​നി​ൽ അ​ട്ട​പ്പാ​ടി (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), റ​വ മാ​ത്യു ജോ​ർ​ജ് (ട്ര​ഷ​റ​ർ), റ​വ പ്രി​ൻ​സ് ജോ​ർ​ജ്, റ​വ ഫെ​ബി​ൻ ജോ​ണ്‍ (മീ​ഡി​യ ക​ണ്‍​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ നി​യ​മി​ച്ചു.
ക്ല​ർ​ജി ക​മ്മീ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഫാ.​ജോ​സ് ക​രി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ.​സി.​സി.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​കാ​ശ് പി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റ​വ.​എ. ആ​ർ. നോ​ബി​ൾ, ജി​ല്ലാ ട്ര​ഷ​റ​ർ​മാ​രാ​യ റ​വ ഷി​ബി​ൻ ശി​ശു​മ​ണി, ക്യാ​പ്റ്റ​ൻ സാ​ബു വി​ൻ, മേ​ജ​ർ ജോ​ണ്‍ ജോ​സ​ഫ്, ഫാ ​എ​ബ്ര​ഹാം ജെ ​പ​ണി​ക്ക​ർ, ഫാ ​എ​ബ്ര​ഹാം അ​ല​ന്പു​ര​യ്ക്ക​ൽ, ഫാ ​എ​ൻ പി ​ഏ​ലി​യാ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ, റ​വ ജോ ​വ​ർ​ഗ്ഗീ​സ്, റ​വ ജ​യ​ദാ​സ് മി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.