പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണം തു​ട​ങ്ങി
Friday, June 25, 2021 12:34 AM IST
അ​ഗ​ളി : പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ പ​ദ്ധ​തി പ്ര​കാ​രം അ​ഗ​ളി കൃ​ഷി​ഭ​വ​നി​ൽ പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ നി​ർ​വ്വ​ഹി​ച്ചു. വ​ഴു​ത​ന, ത​ക്കാ​ളി, പ​ച്ച​മു​ള​ക് എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് അ​ടു​ക്ക​ള തോ​ട്ടം ഒ​രു​ക്കു​ന്ന​തി​ലേ​ക്കാ​യി വി​ത​ര​ണം ചെ​യ്ത​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഹേ​ശ്വ​രി, മെ​ന്പ​ർ​മാ​രാ​യ ജോ​സ് പ​ന​ക്കാ​മ​റ്റം, പ​ര​മേ​ശ്വ​ര​ൻ, ശെ​ൽ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൃ​ഷി ഓ​ഫീ​സ​ർ ദീ​പ ജ​യ​ൻ സ്വാ​ഗ​ത​വും, കൃ​ഷി അ​സി​സ്റ്റ്ന്‍റ് വി​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.