ഫാ. സ്റ്റാ​ൻസ്വാ​മി​യു​ടെ മ​ര​ണം മ​നു​ഷ്യാ​വ​കാ​ശ​ ലം​ഘ​നം
Tuesday, July 6, 2021 12:07 AM IST
ക​ല്ല​ടി​ക്കോ​ട്: ഫാ. ​സ്റ്റാ​ൻ​സ്വാ​മി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യ മ​ര​ണം മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ക​മ്മി​റ്റി പ​റ​ഞ്ഞു.
നീ​തി നി​ഷേ​ധ​ത്തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഇ​ര​യാ​ണ് സ്റ്റാ​ൻ സ്വാ​മി​യെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ സം​ഗ​മം പൊ​ന്ന​ങ്കോ​ട് മേ​ഖ​ലാ വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ ക​ള​ന്പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി​മാ​രാ​യ ബോ​ബി പൂ​ത്തി​ങ്ക​ൽ, ബെ​ന്നി ചി​റ്റേ​ട്ട്, ലി​ൻ​സ​ണ്‍, അ​ല​ക്സ്, റോ​ബി​ൻ, ജോ​ണ്‍​സ​ൻ, അ​മ​ൽ, ജി​മ്മി​ച്ച​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​യ​ന്പ​ത്തൂ​ർ: ഫാ. ​സ്റ്റാ​ൻ​സ്വാ​മി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യ മ​ര​ണം മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രാ​മ​നാ​ഥ​പു​രം രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.
84 വ​യ​സ്സു​ള്ള വ​യോ​ധി​ക​നാ​യ മി​ഷി​ന​റി വൈ​ദി​ക​നെ നി​ഷ്ഠൂ​രം ജാ​മ്യം കൊ​ടു​ക്കാ​തെ ജ​യി​ലി​ല​ട​യ്ക്കു​ക​യും മ​ര​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി ക്രൂ​ര​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ചി​റ്റി​ല​പ്പ​ള്ളി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഫീ​സ്റ്റി മാ​ന്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.