വീണ്ടും രണ്ടായിരം കടന്നു കോവിഡ്
Friday, July 30, 2021 12:01 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2034 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1433 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 577 പേ​ർ, 20 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നും വ​ന്ന 4 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 960 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 10283 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 2034 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 19.78 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 10077 ആ​യി.

ഒറ്റപ്പാലം ന​ഗ​ര​സ​ഭ​യി​ൽ
നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​ം

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​നി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി.
അ​വ​ശ്യ​സ​ർ​വീ​സു​ക​ളു​ടെ ഭാ​ഗ​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും നി​ർ​ബ​ന്ധ​മാ​ക്കി. അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.
ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ലാ​കും. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കേ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.
മാ​സ​ത്തി​ൽ ഒ​രു ത​വ​ണ ഇ​തി​നു​വേ​ണ്ടി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡ് ക​രു​ത​ൽ വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഇ​പ്പോ​ൾ തു​റ​ക്കി​ല്ല. മ​റ്റ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് രോ​ഗി​ക​ൾ പ്ര​വേ​ശി​ച്ചി​രു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലോ ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലോ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും.
ക്രി​ട്ടി​ക്ക​ൽ തീ​വ്ര​ബാ​ധി​ത​മേ​ഖ​ല​ക​ളാ​യ അ​ന​ങ്ങ​ൻ​മ​ല, പൂ​ള​ക്കു​ണ്ട് വാ​ർ​ഡു​ക​ളി​ലും മൈ​ക്രോ തീ​വ്ര​ബാ​ധി​ത​മേ​ഖ​ല​ക​ളാ​യ ചി​ന​ക്ക​ത്തൂ​ർ​ക്കാ​വ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ ന​ട​ത്തും. വ്യാ​പാ​രി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​കും.