ക​ര​ടി​യോ​ട്ടി​ലെ മ​രം​മു​റി ; കേ​സെ​ടു​ത്തു വ​നം​വ​കു​പ്പ്
Thursday, August 5, 2021 12:29 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ക​ര​ടി​യോ​ട് വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും മ​രം മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് കേ​സെ​ടു​ത്തു.
സൈ​ല​ന്‍റ് വാ​ലി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി.​ അ​ജ​യ​ഘോ​ഷി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യ​തി​നെ​തി​രെ​യും മ​ര​ത്ത​ടി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തി​നെ​തി​രെ​യു​മാ​ണ് കേ​സ്.
ഒന്പതു തേ​ക്കുമ​ര​ങ്ങ​ളും രണ്ടു ച​ട​ച്ചി മ​ര​ങ്ങ​ളു​മാ​ണ് മു​റി​ച്ചു​ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
മ​ണ്ണാ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ യു.​ ആ​ഷി​ഖ​ലി​യും തി​രു​വി​ഴാം​കു​ന്ന് ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ ശ​ശി​കു​മാ​റി​ന്‍റെ​യും അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ത്ത​ടി​ക​ൾ ഉ​ണ്ണി​യാ​ലി​ലെ മ​ര​മി​ല്ലി​ൽ നി​ന്നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ജൂ​ലൈ 5ന് ​അ​ന്പ​ല​പ്പാ​റ​യി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ ക​ര​ടി​യോ​ട് മ​രം​മു​റി വ​ന​പാ​ല​ക​രു​ടെ ഒ​ത്താ​ശ​യോ​ടെ വ​ന​ത്തി​ന​ക​ത്തു​നി​ന്നാ​ണെ​ന്ന് മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി റ​ഷീ​ദ് ആ​ലാ​യ​ൻ ആ​ക്ഷേ​പി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് മ​രം​മു​റി വി​വാ​ദ​മാ​യ​ത്. എ​ന്നാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വ​നം​വ​കു​പ്പ് മ​രം വ​ന​ത്തി​ന​ക​ത്ത​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി.
എ​ന്നാ​ൽ മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മ​രം​മു​റി​യു​ടെ സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നു. ഒ​ട്ടു​മി​ക്ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.
വ​ന​ത്തോ​ടുചേ​ർ​ന്നു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നും മ​രം​മു​റി​ച്ച​ത് വ​ന​പാ​ല​ക​ർ അ​റി​ഞ്ഞി​ല്ലെ​ന്ന വ​നം വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ആ​ക്ഷേ​പ​വു​മു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കു​ന്ന​ത്.
സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി​യി​ട്ടു​മു​ണ്ട്.