കേ​ശ​വ​ൻ​പാ​റ വ്യൂപോ​യി​ന്‍റ് ​ ക​വാ​ടം അടച്ച് വ​നം​വ​കു​പ്പ്
Saturday, September 11, 2021 12:37 AM IST
നെ​ന്മാ​റ: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ നെ​ല്ലി​യാ​ന്പ​തി​യി​ലെ കേ​ശ​വ​ൻ​പാ​റ വ്യൂ ​പോ​യി​ന്‍റ് ക​വാ​ടം വ​നം​വ​കു​പ്പ് താ​ഴി​ട്ടു പൂ​ട്ടി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ
​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളും ജീ​പ്പ്, ഓ​ട്ടോ, ഡ്രൈ​വ​ർ​മാ​രും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​മാ​യി വാ​ഗ്വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​നി​യ​ന്ത്രി​ത​മാ​യി വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നെ​തി​രെ ഇ​ന്ന​ലെ നെ​ല്ലി​യാ​ന്പ​തി​യി​ൽ എ​ത്തി​യ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​തി​ഷേ​ധി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കേ​ശ​വ​ൻ പാ​റ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഗേ​റ്റ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സീ​താ​ർ​കു​ണ്ട് വ്യൂ ​പോ​യി​ന്‍റി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ്യൂ ​പോ​യി​ന്‍റ് പ്ര​ദേ​ശം ഭാ​ഗി​ക​മാ​യി അ​ട​ച്ചു കെ​ട്ടി​യി​രു​ന്നു.

നെ​ല്ലി​യാ​ന്പ​തി മ​ല​മു​ക​ളി​ൽ നി​ന്ന് നോ​ക്കി​യാ​ൽ കാ​ണു​ന്ന പാ​ല​ക്കാ​ട​ൻ ഗ്രാ​മീ​ണ​ത​യു​ടെ പ​ച്ച​പ്പ് ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളാ​ണ് കേ​ശ​വ​ൻ പ​റ​യും സീ​താ​ർ​കു​ണ്ടും മാ​ന്പാ​റ​യും.

കേ​ശ​വ​ൻ പാ​റ​യി​ൽ​നി​ന്നു നോ​ക്കി​യാ​ൽ പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ട് മു​ത​ൽ പ​ടി​ഞ്ഞാ​റ് കു​തി​രാ​ൻ മ​ല വ​രെ​യു​ള്ള വി​ശാ​ല​ദൃ​ശ്യം കാ​ണാ​ൻ ക​ഴി​യു​ന്ന വ്യൂ ​പോ​യി​ന്‍റ് ആ​ണ് നെ​ല്ലി​യാ​ന്പ​തി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രെ​ത്തി താ​ഴി​ട്ട​ത്.

നെ​ല്ലി​യാ​ന്പ​തി​യി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​പ്പോ​ൾ സ്വ​ത​ന്ത്ര​മാ​യി വി​ദൂ​ര പ്ര​കൃ​തി​ദ​ർ​ശ​നം ന​ൽ​കു​ന്ന ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളാ​ണ് സീ​താ​ർ​കു​ണ്ടും കേ​ശ​വ​ൻ പാ​റ​യും.

നെ​ല്ലി​യാ​ന്പ​തി​യു​ടെ ടൂ​റി​സം മേ​ഖ​ല​യെ വ​നം​വ​കു​പ്പ് ത​ക​ർ​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ളും ജീ​പ്പ്, ഓ​ട്ടോ, വാ​ഹ​ന​യു​ട​മ​ക​ളും യാ​ത്ര​ക്കാ​രും ആ​രോ​പി​ച്ചു.

സീ​താ​ർ​കു​ണ്ട് കൂ​ടാ​തെ നേ​ര​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​യ​റ്റി വി​ട്ടി​രു​ന്ന മാ​ന്പാ​റ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് വ​നം​വ​കു​പ്പ് മു​ട​ന്ത​ൻ ന്യാ​യം പ​റ​ഞ്ഞു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു.

അ​തേ​പോ​ലെ കു​രി​ശു​മ​ല, വി​ക്ടോ​റി​യ​ക്ക് അ​ടു​ത്തു​ള്ള പ​റ​ന്പി​ക്കു​ളം ഡാ​മു​ക​ൾ വ​രെ കാ​ണാ​ൻ ക​ഴി​യു​ന്ന കു​രി​ശു​പ​ള്ളി, റോ​സ​റി തു​ത​ന്പാ​റ എ​സ്റ്റേ​റ്റു​ക​ൾ വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​തോ​ടെ, പ​കു​തി പാ​ലം വ​രെ​യു​ള്ള യാ​ത്ര​ക​ളും വ​നം​വ​കു​പ്പ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. സു​ര​ക്ഷ​യു​ടെ​യും റോ​ഡ് ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ​യും പേ​ര് പ​റ​ഞ്ഞു ആ​ന മ​ട​യി​ലേ​ക്ക് സ​ഫാ​രി ജീ​പ്പ് മാ​ത്രം സ​ർ​വീ​സ് വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ചു​രു​ക്കി.

െകു​ടും​ബ​സ​മേ​ത​മെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ നെ​ല്ലി​യാ​ന്പ​തി​യി​ൽ​നി​ന്ന് അ​ക​റ്റു​ന്ന ന​യ​മാ​ണ് വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ അ​റി​യാ​തെ പ​ല​രും നി​രാ​ശ​യോ​ടെ മ​ട​ങ്ങേ​ണ്ട സ്ഥി​തി​യാ​യി.

നെ​ല്ലി​യാ​ന്പ​തി​യി​ലെ കേ​ശ​വ​ൻ പാ​റ​യി​ൽ മ​ഴ​മൂ​ലം വ്യൂ ​പോ​യി​ന്‍റ് പ്ര​ദേ​ശ​ത്ത് വ​ഴു​ക്ക​ൽ ഉ​ള്ള​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും കേ​ശ​വ​ൻ പാ​റ​യ്ക്ക് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സു​ര​ക്ഷാ ബാ​രി​ക്കേ​ട​ഡ് ബ​ല​ക്ഷ​യം നേ​രി​ട്ട​തി​നാ​ലു​മാ​ണ് സ​ന്ദ​ർ​ശ​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് നെ​ല്ലി​യാ​ന്പ​തി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മ​ഴ മാ​റി​യാ​ൽ കേ​ശ​വ​ൻ​പാ​റ വീ​ണ്ടും തു​റ​ന്നു കൊ​ടു​ക്കു​മെ​ന്നും സു​ര​ക്ഷാ ബാ​രി​ക്കേ​ട് പു​തു​ക്കി​പ്പ​ണി​യും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.