ഷോ​ക്കേ​റ്റു മ​രി​ച്ച മ​രു​ത​രാ​ജി​ന്‍റെ കുടുംബത്തിനു ധ​ന​സ​ഹാ​യം
Saturday, September 11, 2021 12:41 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : ത​ത്ത​മം​ഗ​ലം വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സി​നു കീ​ഴി​ൽ പോ​സ്റ്റു മാ​റ്റു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റു മ​രി​ച്ച മ​രു​ത​രാ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി.
മ​രു​ത​രാ​ജി​ന്‍റെ പി​താ​വ് എ​ടു​പ്പു​കു​ളം ച​ക്ക​നാം​ക്കാ​ട് മാ​രി​യ​പ്പ​ൻ, മാ​താ​വ് ചെ​ല്ല​ക്ക​ണ്ണ് എ​ന്നി​വ​ർ​ക്ക് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ റി​തി​ജ് നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി.
ച​ട​ങ്ങി​ൽ ക​ഞ്ചി​ക്കോ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ബി ജേ​ക്ക​ബ്, സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​വാ​ർ​ഡ​ൻ​മാ​രാ​ രാ​ജീ​വ്, സ​ജി​ത്ത് മു​ത​ല​മ​ട, സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം മി​ൻ​മി​നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. മ​രു​ത​രാ​ജി​ന്‍റെ ഭാ​ര്യ ല​ത മ​ക​ൻ ബി​ജോ രാ​ജ് എ​ന്നി​വ​ർ​ക്ക് മൂ​ന്നു ല​ക്ഷം ക​ഴി​ഞ്ഞ മാ​സം ന​ൽ​കി​യി​രു​ന്നു.
മ​ക​നെ ന​ഷ്ട​പ്പെ​ട്ട് വി​ഷ​മ​ത്തി​ലാ​യ മാ​താ പി​താ​ക്ക​ൾ​ക്കും ഫ​യ​ർ​ഫോ​ഴ്സ് മ​റ്റും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ സ്വ​രു​പീ​ച്ച് മ​രു​ത​രാ​ജ് കു​ടും​ബ സ​ഹാ​യ നി​ധി​യി​ൽ നി​ന്നു​മു​ള്ള ഒ​രു വി​ഹി​ത​മാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.
പെ​ട്ടി​മു​ടി ഉ​രു​ൾ​പ്പൊ​ട്ട​ൽ ന​ട​ന്ന ദു​ര​ന്ത​ഭൂ​മി​യി​ൽ ക​ഞ്ചി​ക്കോ​ട് ഫ​യ​ർ​ഫോ​ഴ്സ് ടീ​മി​നൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു പോ​യി​രു​ന്ന എ​ക സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​മാ​യി മ​ര​ണ​പ്പെ​ട്ട മ​രു​ത​രാ​ജ് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.