ചാ​ൽ വൃ​ത്തി​യാ​ക്കി​യ​പ്പോ​ൾ കി​ണ​റു​ക​ളി​ൽ ചെ​ളി ക​യ​റി​യെ​ന്നു പ​രാ​തി
Saturday, September 25, 2021 12:28 AM IST
വ​ട​ക്ക​ഞ്ചേ​രി: തൊ​ഴി​ലു​റ​പ്പി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ ചാ​ല് വൃ​ത്തി​യാ​ക്കി​യ​പ്പോ​ൾ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ​ല്ലാം ചെ​ളി ക​യ​റി വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​യെ​ന്ന് പ​രാ​തി. വ​ള്ളി​യോ​ട് പൂ​ക്കാ​ട് ഭാ​ഗ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ള​മാ​ണ് ക​ല​ങ്ങി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടു​ള്ള​ത്. വെ​ള്ള​ത്തി​ന് ക​ടു​ത്ത ദു​ർ​ഗ​ന്ധ​വും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ദൂ​രെ​യു​ള്ള കി​ണ​റു​ക​ളി​ലും വെ​ള്ളം ക​ല​ങ്ങി​യി​ട്ടു​ണ്ട്. മൂ​ച്ചിത്തൊ​ടി പാ​ട​ത്താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം തൊ​ഴി​ലു​റ​പ്പി​ൽ വെ​ള്ള​ച്ചാ​ൽ വൃ​ത്തി​യാ​ക്കി​യ​ത്. മു​ക​ൾഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ക​ല​ങ്ങി വ​രു​ന്ന വെ​ള്ളം കി​ണ​റു​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ചാ​ലി​ന്‍റെ വാ​ല​റ്റഭാ​ഗം അ​ട​ഞ്ഞ് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. ചെ​ളിവെ​ള്ളം ഒ​ഴു​ക്കിവി​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സേ​തു പ​റ​ഞ്ഞു.