ആ​ന​മൂ​ളി​യി​ൽ വെ​യ്റ്റിം​ഗ് ഷെ​ൽ​ട്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 25, 2021 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട് : എം​എ​ൽ​എ​യു​ടെ 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മാ​ണം ക​ഴി​ഞ്ഞ തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മൂ​ളി​യി​ലെ ബ​സ് വൈ​റ്റിം​ഗ് ഷെ​ൽ​ട്ട​ർ എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ൽ തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത്, മെ​ന്പ​ർ​മാ​രാ​യ ടി.​കെ സീ​ന​ത്ത്, ജ​ഹീ​ഫ്, അ​ജി, റ​ഷീ​ദ് കോ​ൽ​പ്പാ​ടം,സ​ലാം മാ​സ്റ്റ​ർ,വാ​പ്പു​ട്ടി, ഹം​സ​ക്കു​ട്ടി, മ​ജീ​ദ്, ടി.​കെ ഫൈ​സ​ൽ, ടി.​കെ ജു​നൈ​സ്, ടി.​കെ റ​ഫീ​ഖ്, വി.​കെ സി​ദ്ധീ​ക്ക്, ടി.​പി ജാ​ഫ​ർ, ടി.​കെ സ​ഫ്വാ​ൻ സം​ബ​ന്ധി​ച്ചു.

ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ന​ശി​ക്കു​ന്നു

ഒ​റ്റ​പ്പാ​ലം: ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. പ​ത്തി​രി​പ്പാ​ല​യി​ൽ പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി സം​സ്ഥാ​ന​പാ​ത​യോ​ര​ത്താ​ണ് ഈ ​ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം. ഇ​ഴ​ജ​ന്തു​ക്ക​ൾ​ക്കും തെ​രു​വു​നാ​യ്ക്ക​ൾ​ക്കും താ​വ​ള​മാ​യി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​തി​നാ​ലാം മൈ​ലി​ൽ മൗ​ണ്ട് സീ​ന സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ആ​ള​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. ന​ല്ല കെ​ട്ടി​ട​മു​ണ്ട​ങ്കി​ലും യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി വെ​യി​ല​ത്തും മ​ഴ​യ​ത്തു​മാ​ണ്. ഇ​ഴ​ജ​ന്തു​ക​ളെ​യും തെ​രു​വു​നാ​യ്ക്ക​ളെ​യും ഭ​യ​ന്നാ​ണ് ആ​ളു​ക​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ക​യ​റാ​ത്ത​ത്. അ​ക​ലൂ​ർ, പേ​രൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മ​റ്റു​ജീ​വ​ന​ക്കാ​രു​മാ​യി നി​ര​വ​ധി​പേ​ർ നി​ത്യേ​ന ഉ​പ​യോ​ഗി​ക്കേ​ണ്ട ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് അ​വ​ഗ​ണി​ക്ക​പ്പെ​ട്ട് കി​ട​ക്കു​ന്ന​ത്. വി​ദ്യാ​ല​യ​ങ്ങ​ളും കോ​ള​ജു​ക​ളും തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​വ​ണ്ട​താ​ണ്.