യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നേ​പ്പാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ
Sunday, September 26, 2021 12:51 AM IST
പാ​ല​ക്കാ​ട്: ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​യെ ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് പി​ടി​കൂ​ടി. നേ​പ്പാ​ൾ ക​ഞ്ച​ൻ​പൂ​ർ സ്വ​ദേ​ശി ര​വി​കു​മാ​ർ അ​മ​ർ സി​ങ് റാ​ണ​യാ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ക​ണ്ണാ​ടി പു​ല്ലു​പാ​റ​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ സ​മീ​പ​ത്തെ മു​റി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി സു​നി​ൽ റാ​ണ​യെ ആ​ണ് വാ​ളു​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലും കൈ​യി​ലും തു​ട​രെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച​ത്. ഇ​ട​തു​ചെ​വി​ക്ക് പി​റ​കി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. വെ​ട്ടേ​റ്റ സു​നി​ൽ റാ​ണ​യും അ​മ​ർ സി​ങി​ന്‍റെ സ​ഹോ​ദ​ര​നും ക​ഴി​ഞ്ഞ​ദി​വ​സം വ​ഴ​ക്കി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് പ്ര​തി സു​നി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു എ​ബ്ര​ഹാം, എ​സ്ഐ മ​ഹേ​ഷ്കു​മാ​ർ, അ​ഡീ. എ​സ്ഐ​മാ​രാ​യ ജ​ലീ​ൽ, ഉ​ദ​യ​കു​മാ​ർ, ര​മേ​ഷ്, സീ​നി​യ​ർ സി​പി​ഒ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, സി​പി​ഒ​മാ​രാ​യ എം ​ഷ​നോ​സ്, വി​നീ​ഷ്, നി​ഷാ​ദ്, ര​വി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.