വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ തി​രു​നാ​ളാ​ച​ര​ണ​വും ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വും
Sunday, September 26, 2021 12:54 AM IST
പാ​ല​ക്കാ​ട് : രൂ​പ​ത സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ലി​ൽ 1000 ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള രൂ​പ​താ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രൂ​പ​ത ഡ​യ​റ​ക്ടറാ​യ സ്പി​രി​ച്വ​ൽ അ​ഡ്വൈ​സ​ർ ഫാ​. രാ​ജു പു​ളി​ക്ക​ത്താ​ഴെ​യും, പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ​. ജോ​ഷി പു​ലി​ക്കോ​ട്ടി​ലും ചേ​ർ​ന്ന് നി​ർ​വഹി​ച്ചു. സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി സ്ഥാ​പ​ക​നാ​യ വി. ​വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ക​ത്തോ​ലി​ക്കാ സ​ഭ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ​ഴു​പ​തോ​ളം കോ​ണ്‍​ഫ​റ​ൻ​സു​ക​ളി​ലാ​യി 1000 ഭ​ക്ഷ്യ കി​റ്റി​ന്‍റെ വി​ത​ര​ണം പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി നെ​ടും​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. രൂ​പ​ത​ാ ത​ല ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് വി​ൻ​സെ​ന്‍റ് നാ​മ​ധാ​രി​യാ​യ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ​. ജോ​ഷി പു​ലി​ക്കോ​ട്ടി​ലി​ന്‍റെ നാ​മ ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷിച്ചു.
പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ടറും മ​ത​ബോ​ധ​ന രൂ​പ​ത ഡ​യ​റ​ക്ടറു​മാ​യ ഫാ​. ജെ​യിം​സ് ച​ക്യാ​ത്ത്, ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ​. സ​ജു അ​റ​ക്ക​ൽ, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ രൂ​പ​ത സെ​ക്ര​ട്ട​റി തോ​മ​സ് ചാ​ക്കോ, ട്ര​ഷ​റ​ർ ടോ​മി ജോ​ണ്‍ ബോ​സ്കോ, പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ​ർ ജെ​യിം​സ് പ​ട​മാ​ട​ൻ മാ​സ്റ്റ​ർ, രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.