ഉ​ദ്ഘാ​ട​നം
Sunday, September 26, 2021 11:08 PM IST
കോ​യ​ന്പ​ത്തൂ​ർ : റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​യ​ന്പ​ത്തൂ​ർ സ്പെ​ക്ട്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ച ക്ലാ​സ് മു​റി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി അ​ൻ​പി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​യ​ന്പ​ത്തൂ​ർ സ്പെ​ക്ട്രം, ബേ​ക്ക​ർ ആ​ന്‍റ് ഹ്യൂ​ക്ക് സു​മാ​യി ചേ​ർ​ന്ന് വീ​രി​യം പാ​ള​യം ഗ​വ സ്കൂ​ളി​ൽ 35 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ടു ക്ലാ​സ് മു​റി​ക​ൾ,
ശൗ​ചാ​ല​യം, പ്രി​ൻ​സി​പ്പ​ൽ റൂം ​എ​ന്നി​വ നി​ർ​മി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ർ ജി.​എ​സ്.​സ​മീ​ര​ൻ, കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ രാ​ജ​ഗോ​പാ​ൽ സും​ഗ​റാ​വ്, ചീ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​ഗീ​ത എന്നിവർ പങ്കെടുത്തു.