വാൻ തോട്ടത്തിലേക്കു പാഞ്ഞുകയറി
Monday, September 27, 2021 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത ക​രി​പ്പാ​ലി വ​ർ​ക്ക്ഷോ​പ്പ് വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ പാ​ത​യോ​ര​ത്തെ തോ​ട്ട​ത്തി​ലെ തെ​ങ്ങി​ൽ ഇ​ടി​ച്ച് മ​ണ്ണി​ൽ താ​ഴ്ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പാ​ലു​ല്പ​ന്ന​ങ്ങ​ളു​മാ​യി മൂ​വാ​റ്റു​പു​ഴ​യ്ക്കു പോ​യി​രു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ട​പ്പ​ല്ലൂ​ർ ഇ​റ​ക്ക​ത്തി​ലെ വ​ള​വി​ൽ നി​യ​ന്ത്ര​ണംവി​ട്ട വാ​ൻ നൂ​റു മീ​റ്റ​റോ​ളം മു​ന്നോ​ട്ടു പാ​ഞ്ഞാ​ണു തോ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി​യ​ത്. വൈ​ദ്യു​തി പോ​സ്റ്റ് പൊ​ട്ടി​യി​ട്ടു​ണ്ട്.
സ്ഥി​ര​മാ​യി അ​പ​ക​ട​മു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം.
സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ എ​ൻ. എ​സ്. ഫാ​രീ​സ്, പ്ര​ദീ​പ്, കെഎ​സ്ഇ ​ബി ജീ​വ​ന​ക്കാ​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.