തു​ഞ്ച​ൻ​മ​ഠ​ത്തി​ൽ കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്തി
Saturday, October 16, 2021 12:30 AM IST
ചി​റ്റൂ​ർ: തെ​ക്കേ ഗ്രാ​മം തു​ഞ്ച​ത്തെ​ഴു​ച്ഛ​ൻ മ​ഠ​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ കു​രു​ന്നു​ക​ൾ​ക​ൾ​ക്ക് എ​ഴു​ത്തി​നി​രു​ത്ത് ച​ട​ങ്ങ് ഇ​ന്ന​ലെ ന​ട​ന്നു.
പു​ല​ർ​ച്ചെ എ​ഴു​ത്ത​ച്ഛൻ ഉ​പ​യോ​ഗി​ച്ച തൂ​ലി​ക, താ​ളി​യോ​ല ഗ്ര​ന്ഥം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ജ​ക​ൾ ന​ട​ത്തി തു​ട​ക്കം കു​റി​ച്ചു.
തു​ട​ർ​ന്നു അ​ധ്യാ​പ​ക ഗു​രു​ക്ക​ളാ​യ എം.​ശി​വ​കു​മാ​ർ, കെ.​സ്വാ​മി​നാ​ഥ​ൻ, ദേ​വ​ദാ​സ്, ഗോ​കു​ൽ കൃ​ഷ്ണ​ൻ, ശ്രീ​കു​മാ​ർ, ആ​ർ.​വേ​ണു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കു​രു​ന്നു​കൾക്ക് അ​റി​വി​ന്‍റെ ആ​ദ്യ​ക്ഷ​രം പ​ക​ർ​ന്നു കൊ​ടു​ത്തു.