അ​ട്ട​പ്പാ​ടി ചു​രം റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്നു: എം​എ​ൽ​എ സ​മ​ര​ത്തി​ന്
Saturday, October 16, 2021 12:30 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ട്ട​പ്പാ​ടി ചു​രം റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ദ​യാ​ത്ര ന​ട​ത്താ​നൊ​രു​ങ്ങി എം​ൽ​എ എ​ൻ.​ഷം​സു​ദ്ദീ​ൻ. 2016ൽ ​കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന​ത്ത​ടാ​കം റോ​ഡ് സ​ർ​ക്കാ​ർ അ​നാ​സ്ഥ കാ​ര​ണം അ​ന​ന്ത​മാ​യി നീ​ണ്ടു പോ​കു​ന്നു​വെ​ന്നും എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ നി​ര​വ​ധി ത​വ​ണ നി​യ​മ​സ​ഭ​യി​ലും അ​ധി​കൃ​ത​രു​ടെ മു​ന്പി​ലും റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്ന​തി​ൽ അ​ട്ട​പ്പാ​ടി​കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് അ​യ​ക്കു​ന്ന രോ​ഗി​ക​ൾ വ​ഴി​മ​ധ്യേ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ചു​രം റോ​ഡി​ൽ പ​തി​വാ​ണ്. റോ​ഡി​ന്‍റെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​മൂ​ലം അ​ട്ട​പ്പാ​ടി​ക്കാ​ർ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
എ​ങ്കി​ലും സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് റോ​ഡി​ന്‍റെ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ന്നു. അ​തു​കൊ​ണ്ട് സ​മ​ര​ത്തി​ന് നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന പ​ദ്ധ​തി​യാ​യി കി​ഫ്ബി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത് കൊ​ണ്ടാ​ണ് ചു​രം റോ​ഡ് കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
ഇ​പ്പോ​ൾ ഒ​രു വെ​ള്ളാ​ന​യാ​യി മാ​റി​യി​രി​ക്കു​ന്നു എ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​വം​ബ​ർ ആ​റാം തീ​യ​തി രാ​വി​ലെ ഒ​ന്പ​തു​മ​ണി​ക്ക് മു​ക്കാ​ലി​യി​ൽ നി​ന്നും ആ​ന​മൂ​ളി​യി​ലേ​ക്ക് ന​ട​ത്തു​ന്ന പ​ദ​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. പ​ദ​യാ​ത്ര വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.