ജീവിതം ഇനിയും പച്ചപിടിയ്ക്കാതെ കലാകാരന്മാർ
Saturday, October 16, 2021 12:32 AM IST
ഒ​റ്റ​പ്പാ​ലം: ഇ​നി​യെ​ന്ത്.....? ചോ​ദ്യ​ചി​ഹ്ന​മാ​യ ഭാ​വി​യേ​നോ​ക്കി ക​ലാ​കാ​ര​ൻ​മാ​ർ നെ​ടു​വീ​ർ​പ്പി​ടു​ന്നു. വേ​ദി​ക​ളി​ല്ലാ​ത്ത വേ​ദ​ന​യി​ൽ ജീ​വി​ക്കാ​ൻ വ​ഴി​യി​ല്ലാ​തെ ക​ലാ​കാ​ര​ന്മാർ വി​ഷ​മി​ക്കു​ന്പോ​ഴാ​ണ് മ​റ്റൊ​രു ന​വ​രാ​ത്രി​ക്കാ​ലം കൂ​ടി ക​ട​ന്നു പോ​വു​ന്ന​ത്. ന​വ​രാ​ത്രി​ക്കാ​ലം ക​ലാ​കാ​രന്മാ​ർ​ക്ക് ത​ങ്ങ​ളു​ടെ സ​പ​ര്യ​യു​ടെ ഒ​രു തു​ട​ക്കം കൂ​ടി​യാ​ണ്. ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും തു​ട​ങ്ങു​ന്ന, വേ​ദി​ക​ൾ സ​ജീ​വ​മാ​വു​ന്ന സീ​സ​ണ്‍. അ​ടു​ത്ത വേ​ന​ല​വ​ധി​വ​രെ ക​ലാ​കാ​രന്മാർ​ക്ക് തി​ര​ക്കു​ത​ന്നെ​യാ​വും.
പ​ക്ഷേ, കോ​വി​ഡ് ഇ​തൊ​ക്കെ തു​ട​ച്ചു​മാ​റ്റി. ഒ​ന്ന​ര വ​ർ​ഷ​മാ​യി കൊ​ട്ടി​യ​ട​യ്ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ് വേ​ദി​ക​ളെ​ല്ലാം. വ​രു​മാ​ന​മി​ല്ലാ​തെ, വേ​ദ​ന​യു​ടെ ക​ണ്ണീ​ർ​ക്ക​യ​ത്തി​ലാ​ണ് മി​ക്ക ക​ലാ​കാ​ര·ാ​രും അ​വ​രു​ടെ കു​ടും​ബ​വും. ക്ലാ​സു​ക​ൾ​ക്കും അ​ര​ങ്ങേ​റ്റ​ങ്ങ​ൾ​ക്കും അ​വ​സ​ര​ങ്ങ​ൾ​ക്കു​മെ​ല്ലാം പൂ​ട്ടു​വീ​ണു. ന​വ​രാ​ത്രി​ക്കാ​ല​ത്തെ അ​ര​ങ്ങേ​റ്റ​ങ്ങ​ളും ഇ​ല്ലാ​താ​യി. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളും ക്ഷേ​ത്ര ഉ​ത്സ​വ​ങ്ങ​ളും അ​ട​ച്ചി​ട​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ശ്ച​ല​മാ​യി.
വേ​ദി​ക​ളി​ല്ലാ​തെ 18 മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും അ​യ​വി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. വേ​ദി​ക​ൾ​ക്കും പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും തു​ട​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ത​ള​ർ​ന്നി​രി​ക്ക​യാ​ണ് സം​സ്ഥാ​ന​ത്തെ അ​ര​ല​ക്ഷ​ത്തോ​ളം ക​ലാ​കാ​രന്മാർ. സം​ഗീ​തം, നൃ​ത്തം, വാ​ദ്യം, ഉ​പ​ക​ര​ണ സം​ഗീ​തം, അ​ഭി​ന​യം, ക​ഥാ​പ്ര​സം​ഗം, മി​മി​ക്രി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ 3,500ഓ​ളം ക​ലാ​കാ​രന്മാരാ​ണ് ജി​ല്ല​യി​ൽ മാ​ത്രം ഉ​പ​ജീ​വ​ന​വും ക​ലോ​പാ​സ​ന​യും വ​ഴി​മു​ട്ടി​ക്ക​ഴി​യു​ന്ന​ത്.
നൃ​ത്ത​വും പാ​ട്ടു​മെ​ല്ലാം അ​ഭ്യ​സി​പ്പി​ച്ചി​രു​ന്ന ക​ലാ​കാ​രന്മാർ​ക്കാ​ണ് ഏ​റെ ദു​രി​തം. നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളം ആ​ർ​ട്ടി​സ്റ്റ്സ് ‘നന്മ’ ക​ലാ​കാ​രന്മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ആ​ട്ട​വും പാ​ട്ടു​മാ​യി പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യി​രു​ന്നു.
നൃ​ത്തം, സം​ഗീ​തം, വാ​ദ്യം, ക്ഷേ​ത്ര​ക​ല​ക​ൾ, നാ​ട​ൻ​പാ​ട്ട്, ചി​ത്ര​ക​ല തു​ട​ങ്ങി​യ ക​ലാ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ വി​ദ്യാ​രം​ഭ​ത്തി​നു​മു​ന്പ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.​ എ​ന്നാ​ൽ ഒ​ന്നു​മു​ണ്ടാ​യി​ല്ല. ക​ലാ​കാ​രന്മാരെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നും അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ സ​ത്വ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നന്മ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​എ​സ്. പ​യ്യ​നെ​ടം, സെ​ക്ര​ട്ട​റി ടി.​പി. ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.