ജനങ്ങൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണം: എംഎൽഎ
Saturday, October 16, 2021 11:56 PM IST
അ​ഗ​ളി : അ​റ​ബി​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്‍റെ ഫ​ല​മാ​യി കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ വ്യാ​പ​ക​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
തെ​ക്ക​ൻ, ​മ​ദ്ധ്യ ജി​ല്ല​ക​ളി​ൽ ഇ​തി​നോ​ട​കം ശ​ക്തി പ്രാ​പി​ച്ചു ക​ഴി​ഞ്ഞു. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ക​ന​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ലർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​താ​ണ്.
ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​രാ​നും ചി​ല അ​ണ​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ന​ദി​ക്ക​ര​ക​ളി​ലും അ​ണ​ക്കെ​ട്ടു​ക​ളു​ടെ താ​ഴെ​യും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്യ​ണം.
യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. മ​ണ്ണി​ടി​ച്ചി​ൽ​ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.
പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​കളാ​ൽ ചു​റ്റ​പ്പെ​ട്ട അ​ഗ​ളി, ഷോ​ള​യൂ​ർ,പൂ​തൂ​ർ, ആ​ന​ക്ക​ട്ടി,കോ​ട്ടോ​പ്പാ​ടം, അ​ല​ന​ല്ലൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും വ​രും ദി​വ​സ​ങ്ങ​ളി​ലു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യോ​ര​ങ്ങ​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന​വ​രും ന​മ്മു​ടെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
പു​ഴ​യോ​ര​ങ്ങ​ളും മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​നോ​ദ​യാ​ത്ര​ക​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക്കേ​ണ്ട​തും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യേ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് കൃ​ത്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.