ഹി​യ​റി​ംഗ് 20 ന്
Saturday, October 16, 2021 11:57 PM IST
പാലക്കാട്: ​മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സം​സ്ഥാ​ന ക​മ്മീ​ഷ​ന്‍റെ മേ​ഖ​ല ഹി​യ​റി​ംഗ് പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ൾ​ക്കാ​യി 20 ന് ​രാ​വി​ലെ 11 ന് ​പാ​ല​ക്കാ​ട് ഗ​വ.​ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കും. എ​ല്ലാ മു​ന്നാ​ക്ക വി​ഭാ​ഗ സം​ഘ​ട​ന​ക​ൾ​ക്കും (ഒ​രു സം​ഘ​ട​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ടു പേ​ർ മാ​ത്രം) മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലും പ്ര​ശ്ന​ങ്ങ​ളി​ലും താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കും ഹി​യ​റി​ംഗി​ൽ പ​ങ്കെ​ടു​ത്ത് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.