വെ​ങ്ങ​ന്നൂ​ർ-പ​റ​ക്കു​ന്നം പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം
Sunday, October 17, 2021 12:08 AM IST
ആ​ല​ത്തൂ​ർ: വെ​ങ്ങ​ന്നൂ​ർ-പ​റ​ക്കു​ന്നം നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ വെ​ങ്ങ​ന്നൂ​ർ പ​റ​ക്കു​ന്നം പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് സി​പി​എം ആ​ല​ത്തൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. എം.​വി. ശേ​ഖ​ര​ൻ ന​ഗ​റി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​കെ.​ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി.​പി. ജോ​ണ്‍ പ​താ​ക ഉ​യ​ർ​ത്തി. വി.​ആ​ർ. ര​മേ​ഷ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും കെ.​ പ്ര​സാ​ദ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​ സു​രേ​ഷ് ബാ​ബു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി.​കൃ​ഷ്ണ​ൻ​കു​ട്ടി, സി.​ ചാ​മു​ണ്ണി, ര​ജ​നി ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു.