ആ​ളി​യാ​റി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്നു; നി​ല​ന്പ​തി​ക​ൾ ക​ട​ക്കു​ന്ന​ത് ഒ​ഴിവാ​ക്ക​ണം
Sunday, October 17, 2021 12:08 AM IST
ചി​റ്റൂ​ർ : പൊ​ള്ളാ​ച്ചി​യി​ലും ആ​ന​മ​ല​യി​ലും മ​റ്റും വ്യാ​പ​ക​മാ​യും മ​ഴ ശ​ക്ത​മാ​യ​തോ​ടെ ആ​ളി​യാ​റി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ളും തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് മൂ​ല​ത്ത​റ​യി​ൽ ഒ​ഴു​ക്കു​കു​ടി​യ​തി​നാ​ൽ മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം പു​ഴ​യി​ലി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്.
മൂ​ല​ത്ത​റ, ആ​ലാം​കാ​വ്, പാ​റ​ക്ക​ളം നി​ല​ന്പ​തി​ക​ൾ ക​വി​ഞ്ഞൊ​ഴു​ക​യാ​ണ്. ഇ​പ്പോ​ൾ 831 ക്യൂ ​സെ​ക്സ് ജ​ലം പു​ഴ​യി​ലേ​ക്കു വി​ട്ടി​ട്ടു​ണ്ട് രാ​ത്രി​യാ​വു​ന്ന​തോ​ടെ നി​ല​ന്പ​തി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യ തോ​തി​ൽ ഉ​യ​രു​മെ​ന്ന് അ​സി.​എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ് അ​റി​യി​ച്ചു. അ​ന്പ്രാം​പാ​ള​യ​ത്തും മ​ണ​ക്ക​ട​വ് വി​യ​റി​നു​മി​ട​യി​ൽ പു​ഴ​യ്ക്ക​ര​യി​ൽ ശേ​ഖ​രി​ച്ചി​രു​ന്ന നാ​ളി​കേ​രം മ​റ്റും മ​ര​ത്ത​ടി​ക​ളും കു​ത്തി​യൊ​ഴു​കു​ന്ന ജ​ല​ത്തി​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
നി​ല​ന്പ​തി​ക​ളി​ൽ നി​ന്നും ഒ​ഴു​കി വ​രു​ന്ന ഉ​രു​പ്പ​ടി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു ത​വ​ണ വെ​ള്ള​മി​റ​ക്കി​യ​പ്പോ​ഴും നി​ല​ന്പ​തി​പ്പാ​ലം വ​ഴി അ​ശ്ര​ദ്ധ​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ പു​ഴ​യി​ൽ വീ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വം ന​ട​ന്നി​രു​ന്നു. ഭാ​ഗ്യം തു​ണ​ച്ച​തി​നാ​ൽ മാ​ത്ര​മാ​ണ് ഇ​രു​വ​രും ര​ക്ഷ​പ്പെ​ട്ട​ത്.
ആ​ളി​യാ​ർ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു ഇ​പ്പോ​ഴും മ​ഴ തു​ട​ർ​ന്നു വ​രി​ക​യാ​ണ്. ഇ​തി​നു ആ​നു​പാ​തി​യ​മാ​യി ആ​ളി​യാ​റി​ൽ നി​ന്നും ജ​ല​മി​റ​ക്കു​മെ​ന്നും ത​മി​ഴ്നാ​ട് ജ​ല​സേ​ച​ന വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.