ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് ല​ഭി​ച്ചി​ല്ല, അ​ഞ്ചം​ഗ കു​ടും​ബം ദുരിതത്തിൽ
Sunday, October 17, 2021 12:08 AM IST
കൊ​ല്ല​ങ്കോ​ട്: ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ത​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാ​ൻ പു​തി​യ വീ​ട് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ആ​റം​ഗ കു​ടും​ബം ഇ​പ്പോ​ൾ സ​ങ്ക​ട​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

കൊ​ല്ല​ങ്കോ​ട് കാ​ളി​കാ​വി​ൽ ഷ​ണ്‍​മു​ഖ​ൻ കു​ഞ്ച​മ്മ ദ​ന്പ​തി​മാ​രും മ​ക​ൻ സ​ന​ൽ മ​രു​മ​ക​ൾ ല​ത ര​ണ്ടു കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ടാ​ർ​പോ​ളി​ൻ ഷെ​ഡി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. മു​ൻ​പ് താ​മ​സി​ച്ചി​രു​ന്ന ത​ക​ർ​ച്ചാഭീ​ഷ​ണി​യി​ലു​ള്ള വീ​ട് പൊ​ളി​ച്ചു മാ​റ്റി​യാ​ണ് നി​ന്നു തി​രി​യാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത ടാ​ർ​പോ​ളി​ൻ ഷെ​ഡി​ൽ ത​ല ചാ​യ്ക്കു​ന്ന​ത്.

അ​ഞ്ച് കൊ​ല്ലം മു​ൻ​പാ​ണ് അ​റു​മു​ഖ​ൻ കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ വി​ട് നി​ർ​മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം കൊ​ല്ല​ങ്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റും സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്തം​ഗ​വും കാ​ളി​കാ​വ് ഷ​ണ്‍​മു​ഖ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

ചി​ത​ല​രി​ച്ച് ന​ശി​ച്ച മേ​ൽ​ക്കൂ​ര​യും മ​ഴ പെ​യ്താ​ൽ സ​മീ​പ​ത്തെ കു​ള​ത്തി​ലെ വെ​ള്ളം വീ​ടി​ന​ക​ത്തു ക​യ​റു​മെ​ന്ന സ​ങ്ക​ടാ​വ​സ്ഥ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ലും ബോ​ധി​പ്പി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ ദു​രി​താ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്കു അ​ർ​ഹ​ത ഉ​ണ്ടെ​ന്നും നി​ല​വി​ലു​ള്ള വീ​ട് പൊ​ളി​ച്ചു​ക​ള​യാ​നും പൊ​ളി​ക്കു​ന്ന ഫോ​ട്ടോ ഓ​ഫീ​സി​ലെ​ത്തി​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചു. ത​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം പ്ര​തീ​ക്ഷി​ച്ച് ഉ​ട​ൻ ത​ന്നെ ത​ക​ർ​ച്ചാഭീ​തി​യി​ലു​ള്ള പ​ഴ​യ വീ​ട് പൊ​ളി​ച്ച് നീ​ക്കി. പി​ന്നീ​ട് ഇ​തി​നു സ​മീ​പ​ത്താ​യി ടാ​ർ പോ​ളി​ൻ മ​റ​ച്ച് ഒ​രു താ​ൽ​കാ​ലി​ക കു​ടി​ലും ത​യാ​റാ​ക്കി. ഈ ​സം​ഭ​വം ക​ഴി​ഞ്ഞ് അ​പേ​ക്ഷ ന​ൽ​കി​യ ഷ​ണ്‍​മു​ഖ​ൻ മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഈ ​ഷെ​ഡി​ൽ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​താ​യ​തോ​ടെ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചു ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം മ​റ​വും ചെ​യ്തു.

മാ​സ​ങ്ങ​ൾ​ക്കുശേ​ഷം മ​ര​ണ​പ്പെ​ട്ട ഷ​ണ്‍​മു​ഖ​ന്‍റെ മ​ക​ൻ സ​ന​ൽ വി​ല്ലേ​ജി​ലും പ​ഞ്ചാ​യ​ത്തി​ലും നേ​രി​ട്ടെ​ത്തി വീ​ട് നി​ർ​മാ​ണ വി​ഷ​യം അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​റി​യാ​ൻ ക​ഴി​ഞ്ഞത്അ​പേ​ക്ഷ പാ​സാ​യി​ട്ടി​ല്ലെ​ന്നാ​ണ്. ഇ​തോ​ടെ അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന്‍റെ എ​ല്ലാ പ്ര​തീ​ക്ഷ​യും ത​ക​ർ​ന്നു.

ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ഷെ​ഡി​നു സ​മീ​പ​ത്ത് കു​ള​വ​ര​ന്പെ​ന്ന​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വ​ര​വ് അ​നു​ദി​നം കൂ​ടി വ​രി​ക​യാ​ണ്. വ​ർ​ക്ക്ഷോ​പ്പു ന​ട​ത്തു​ന്ന സ​ന​ലി​നു ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ് ഉ​പ​ജീ​വ​നം ക​ഴി​യു​ന്ന​ത്.

ഇ​ട​യ്ക്കി​ടെ മ​ഴ ശ​ക്ത​മാ​വു​ന്ന​തോ​ടെ സ​ന​ലി​ന്‍റെ​യും ഭാ​ര്യ ല​ത​യു​ടെ​യും നെ​ഞ്ചു പി​ട​യു​ക​യാ​ണ്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചോ​ദി​ച്ചു എ​ത്തി​യ സ്ഥാ​നാ​ർ​ഥി​ക​ൾ സ​ന​ലി​ൽ ഭ​വ​ന നി​ർ​മാ​ണ വാ​ഗ്ദാ​നം പു​തു​ക്കി ന​ൽ​കി മ​ട​ങ്ങു​ക​യും ചെ​യ്തു.

ഇ​നി ചോ​രു​ന്ന വീ​ട്ടി​ൽ എ​ങ്ങ​നെ​യാ​ണ് ര​ണ്ടു കു​ഞ്ഞു​ങ്ങ​ളു​മാ​യി ക​ഴി​ച്ചു​കൂ​ട്ടുന്ന​തെ​​ന്നാണ് സ​ന​ലി​ന്‍റെ ആ​ശ​ങ്ക. സ​ഹാ​യി​ക്കാ​ൻ സന്മ​ന​സു​ള്ള പ​രോ​പ​കാ​രി​ക​ളു​ടെ കാ​രു​ണ്യ​ത്തി​നും വേ​ണ്ടി കാ​തോ​ർ​ക്കു​ക​യാ​ണ് അ​ഞ്ചം​ഗ കു​ടും​ബം.