പാസില്ലാതെ കരിങ്കല്ലു കടത്തിയ ലോറികൾ പിടികൂടി
Wednesday, October 27, 2021 1:00 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : ക​രി​ങ്ക​ല്ലു​മാ​യി ടോ​റ​സ് ലോ​റി​ക​ൾ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​ത് രേ​ഖ​ക​ളി​ല്ലാ​തെ​യും അ​മി​ത​ഭാ​രം ക​യ​റ്റി​യും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് പി​ടി​ച്ച​ത് രേ​ഖ​ക​ളി​ല്ലാ​തെ വ​ന്ന അഞ്ചു ടോ​റ​സ് ലോ​റി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ര​ണ്ടും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നും ടോ​റ​സ് ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു.
ഇ​വ​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ക​രി​ങ്ക​ല്ലും എം​സാ​ന്‍റു​മാ​യി​രു​ന്നു. വേ​ല​ന്താ​വ​ളം ആ​ർ​ടി​ഒ ചെ​ക്പോ​സ്റ്റ് തൊ​ടാ​തെ ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ ഒ​ഴ​ല​പ്പ​തി​ മേ​നോ​ൻ​പാ​റ റോ​ഡി​ലൂ​ടെ​യാ​ണ് മി​ക്ക ടോ​റ​സ് ലോ​റി​ക​ളും ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്കു പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി മേ​നോ​ൻ​പാ​റ ഭാ​ഗ​ത്തു നി​ന്നാ​ണ് അഞ്ചു ലോ​റി​ക​ളും പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ക​രി​ങ്ക​ല്ലും എം​സാ​ന്‍റും കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പാ​സി​ല്ലാ​തെ​യാ​ണ് ക​ട​ന്നു വ​ന്ന​തെ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു.