ച​പ്പ​ക്കാ​ട്ടി​ലെ യു​വാ​ക്ക​ളെ കണ്ടെത്താൻ ബോം​ബ് സ്ക്വാ​ഡും രം​ഗ​ത്ത്
Wednesday, October 27, 2021 1:01 AM IST
മു​ത​ല​മ​ട: ച​പ്പ​ക്കാ​ട്ടി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്കു വേ​ണ്ടി പാ​ല​ക്കാ​ടുനി​ന്നും ബോം​ബ് സ്ക്വാ​ഡ് ടീ​മും സ്ഥ​ല​ത്തെ​ത്തി തെര​ച്ചി​ൽ ന​ട​ത്തി.
എ​ന്നാ​ൽ പ്ര​തീ​ക്ഷ​യ്ക്കു വ​കന​ൽ​കു​ന്ന തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
ച​പ്പ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​മു​വ​ൽ സ്റ്റീ​ഫ​ൻ (28), മു​രു​കേ​ശ​ൻ (28) എ​ന്നി​വ​രെ കാ​ണാ​താ​യി 57 ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.
കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ.​വി​പി​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ണാ​താ​യ​വ​ർ​ക്കുവേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​ത്.
ജി​ല്ലാ ബോം​ബ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി വ​ന​മേ​ഖ​ല​യ്ക്കു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ തെര​ച്ചി​ൽ ന​ട​ത്തി മ​ട​ങ്ങി. മു​ൻ​പ് അ​ഗ്നി​ര​ക്ഷാസേ​ന, വ​നം വ​കു​പ്പ്, സ്കൂ​ബ ടീം ​ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തു വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​രു തു​ന്പും ല​ഭി​ച്ചി​രു​ന്നി​ല്ല.
മാ​സ​ങ്ങ​ളാ​യി യു​വാ​ക്ക​ളെ കാ​ണാ​താ​യ സം​ഭ​വം കു​ടും​ബ​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും അ​മ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് 30നു ​രാ​ത്രി ഒ​ൻ​പ​തി​നു വീ​ട്ടി​ൽനി​ന്നും ഇ​റ​ങ്ങി​യ ഇ​രു​വ​രേ​യും പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
സൈ​ബ​ർ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ട്ടി​ൽനി​ന്നും ഇ​റ​ങ്ങി​ മു​പ്പ​തുമി​നി​റ്റി​ന​കം മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​ത് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത്ര​യും ദി​വ​സം വീ​ടുവി​ട്ട് അ​ക​ന്നു നി​ൽ​ക്കി​ല്ലെ​ന്നു മു​രു​കേ​ശ​ന്‍റെ അ​മ്മ പാ​പ്പാ​ത്തി പ​റ​ഞ്ഞു. സാ​മു​വ​ൽ സ്റ്റീ​ഫ​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ജു സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് കൊ​ല്ല​ങ്കോ​ട് പോ​ലീസി​ൽ സ​ഹോ​ദ​ര​നെയും സു​ഹൃ​ത്തി നെയും കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ല​ഭി​ച്ച ദി​വ​സം മു​ത​ൽ പോ​ലി​സ് സ്ഥ​ല​ത്തും ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ന്ന വ​ന​മേ​ഖ​ല​യി​ലും നി​ര​ന്ത​രം തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.