പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടാ​ൻ നീ​ക്കം
Thursday, October 28, 2021 12:00 AM IST
ഒ​റ്റ​പ്പാ​ലം: പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടാ​ൻ ആ​സൂ​ത്രി​ത നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ട്രെയിനുക​ളു​ടെ സ്റ്റോ​പ്പു​ക​ൾ ഓ​രോ​ന്നാ​യി പി​ൻ​വ​ലി​ച്ചു. മ​ങ്ക​ര, ഭാ​ര​ത​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു പൂ​ട്ടി​യ മാ​തൃ​ക​യി​ലാ​ണ് പാ​ല​പ്പു​റം റ​യി​ൽ​വേ സ്റ്റേ​ഷ​നും അ​ട​ച്ചു​പൂ​ട്ടാ​ൻ റെ​യി​ൽ​വേ നീ​ക്കം ന​ട​ത്തു​ന്ന​ത്. പ​തി​മൂ​ന്ന് വ​ണ്ടി​ക​ൾ​ക്ക് സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്ന പാ​ല​പ്പു​റം സ്റ്റേ​ഷ​നി​ൽ ഇ​പ്പോ​ൾ കോ​യ​ന്പ​ത്തൂ​ർ -ക​ണ്ണൂ​ർ പാ​സ​ഞ്ച​റി​ന് മാ​ത്ര​മാ​ണ് സ്റ്റോ​പ്പു​ള്ള​ത്.

യാ​ത്ര​ക്കാ​രി​ല്ലെ​ന്ന വാ​ദ​മു​ന്ന​യി​ച്ച് ഈ ​സ്റ്റോ​പ്പും കൂ​ടി എ​ടു​ത്ത് ക​ള​ഞ്ഞ് ഏ​ത് നി​മി​ഷ​വും റെ​യി​ൽ​വേ പാ​ല​പ്പു​റം റെയി​ൽ​വേ സ്റ്റേ​ഷ​നും അ​ട​ച്ചു​പൂ​ട്ടാം. ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തും, യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വു​ള്ള​തു​മാ​യ ചെ​റു​കി​ട റെയി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ​ല്ലാം അ​ട​ച്ചു​പൂ​ട്ടാ​ൻ മു​ന്പ് ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് റെയി​ൽ​വേ ഇ​തി​ൽ നി​ന്നും പു​റ​കോ​ട്ട് പോ​യി​രു​ന്നു. മ​ങ്ക​ര, ഭാ​ര​ത​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ അ​ട​ച്ചു പൂ​ട്ടി​യ​വ​യാ​ണ്. ഇ​തു കൊ​ണ്ടു ത​ന്നെ ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രേ​ല്ലാം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

പാ​ല​പ്പു​റം, മീ​റ്റ്ന, എ​റ​ക്കോ​ട്ടി​രി മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​ണ് ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​വ​ണ്ടി​ക​ൾ നി​ർ​ത്താ​ത്ത​ത് ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്. ആ​ള​ന​ക്ക​മി​ല്ലാ​താ​യ​തോ​ടെ സ്റ്റേ​ഷ​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. പാ​ല​ക്കാ​ട്ടും തൃ​ശൂരും ജോ​ലി​ചെ​യ്തി​രു​ന്ന പാ​ല​പ്പു​റ​ത്തു​കാ​ർ​ക്കാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കൂ​ടു​ത​ൽ ഉ​പ​കാ​ര​മാ​യി​രു​ന്ന​ത്.

പാ​ല​ക്കാ​ട്-​നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ, എ​റ​ണാ​കു​ളം മെ​മു, കോ​യ​ന്പ​ത്തൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു, കോ​യ​ന്പ​ത്തൂ​ർ-​മം​ഗ​ലാ​പു​രം ഫാ​സ്റ്റ്പാ​സ​ഞ്ച​ർ, കോ​യ​ന്പ​ത്തൂ​ർ-​ക​ണ്ണൂ​ർ ഫാ​സ്റ്റ്പാ​സ​ഞ്ച​ർ, കോ​യ​ന്പ​ത്തൂ​ർ-​തൃ​ശ്ശൂ​ർ പാ​സ​ഞ്ച​ർ തു​ട​ങ്ങി​യ തീ​വ​ണ്ടി​ക​ൾ​ക്കാ​ണ് ഇ​വി​ടെ സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്ന​ത്.

എ​റ​ക്കോ​ട്ടി​രി​യി​ലേ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും മ​റ്റും ന​ട​ന്നു​പോ​കു​ന്ന​വ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. മു​ന്പ് നെ​യ്ത്തു​ഗ്രാ​മ​മാ​യ കു​ത്താ​ന്പു​ള്ളി​ക്കാ​ർ സാ​ധ​ന​ങ്ങ​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.​ തീ​വ​ണ്ടി​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ ഒ​ന്നൊ​ന്നാ​യി നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് മ​റ്റ് മാ​ർ​ഗ്ഗ​ങ്ങ​ൾ തേ​ടേ​ണ്ടി വ​ന്നു.

എ​റ​ക്കോ​ട്ടി​രി​യി​ൽ കു​ത്താ​ന്പു​ള്ളി​യെ ബ​ന്ധി​പ്പി​ച്ച് തൂ​ക്കു​പാ​ല​മെ​ന്ന ആ​ശ​യം ഇ​തി​നി​ടെ ച​ർ​ച്ച​യാ​വു​ന്നു​ണ്ട്. തീ​വ​ണ്ടി​വ​രു​ന്ന ഇ​രു​വ​ശ​ങ്ങ​ളും വ​ള​ഞ്ഞ രീ​തി​യി​ലു​ള്ള പ്ലാ​റ്റ്ഫോ​മാ​ണി​വി​ടെ. അ​ടു​ത്തെ​ത്താ​തെ തീ​വ​ണ്ടി വ​രു​ന്ന​ത് കാ​ണാ​നാ​കി​ല്ല. നി​ർ​ത്താ​ത്ത​തി​നാ​ൽ വേ​ഗ​ത്തി​ലാ​ണ് വ​ണ്ടി​ക​ൾ ക​ട​ന്നു​പോ​വു​ക. ശ്ര​ദ്ധ​യൊ​ന്നു​പാ​ളി​യാ​ൽ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ന് തീ​വ​ണ്ടി​പ്പാ​ള​ത്തി​ൽ​നി​ന്ന് ഒ​ന്ന​ര​മീ​റ്റ​റോ​ളം ഉ​യ​ര​മു​ണ്ട്. ഒ​രാ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ പ്രാ​യ​മാ​യ​വ​ർ​ക്ക് ഇ​തി​ൽ ക​യ​റി​പ്പ​റ്റാ​നാ​കി​ല്ല.

മീ​റ്റ്ന ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം, കേ​ന്ദ്ര വി​ദ്യാ​ല​യം, കൃ​ഷ്ണ​ശി​ല​യി​ൽ ക്ഷേ​ത്ര​ങ്ങ​ളും വി​ഗ്ര​ഹ​ങ്ങ​ളും നി​ർ​മ്മി​ക്കു​ന്ന മീ​റ്റ്ന മൂ​പ്പ​ൻ തെ​രു​വ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ചു​റ്റു​വ​ട്ട​ത്താ​ണ് ഉ​ള്ള​ത്. വ​ള​രെ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​ന്നി​രു​ന്ന ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഗൂ​ഢ നീ​ക്ക​ങ്ങ​ളാ​ണ് റെ​യി​ൽ​വേ ന​ട​ത്തി​വ​രു​ന്ന​ത്.

ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും ഉ​യ​രു​ന്നു​ണ്ട്.