വി​ശ്വാ​സ് വി​ക്ടി​മോ​ള​ജി ലൈ​ബ്ര​റി ആ​രം​ഭി​ക്കും
Thursday, October 28, 2021 12:00 AM IST
പാ​ല​ക്കാ​ട്: കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​വു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വാ​സ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​വു​ന്ന​വ​രു​ടെ മാ​ന​സി​ക ആ​ഘാ​ത​ങ്ങ​ളെ ക്കു​റി​ച്ചു​ള്ള ശാ​സ്ത്രീ​യ പ​ഠ​ന​മാ​യ വി​ക്ടി​മോ​ള​ജി​യെ കു​റി​ച്ചു​ള്ള പു​സ്ത​ക ങ്ങ​ൾ​ക്കാ​യി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സി​ൽ റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി തു​ട​ങ്ങും. വി​ക്ടി​മോ​ള​ജി​യു​ടെ ഇ​ന്ത്യ​യി​ലെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ൻ ഐ.​ജി വി.​എ​ൻ രാ​ജ​ന്‍റെ പേ​രി​ൽ തു​ട​ങ്ങു​ന്ന ലൈ​ബ്ര​റി​യി​ൽ ഇ​ന്ത്യ​ക്ക് അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.
നി​ർ​ധ​ന​രാ​യ നി​യ​മ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ പു​സ്ത​ങ്ങ​ൾ​ക്കാ​യി ബു​ക്ക് ബാ​ങ്കും, മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളെ കു​റി​ച്ച് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, പൊ​തു ജ​ന​ങ്ങ​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല​ക​ൾ ന​ട​ത്തു​വാ​നും വി​ശ്വാ​സ് നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് യോ​ഗ​ത്തി​ൽ വി​ശ്വാ​സി​ന്‍റെ ഖ​ജാ​ൻ​ജി ആ​യി ഡോ. ​കെ. തോ​മ​സ് ജോ​ർ​ജി​നെ​യും, മ​നു​ഷ്യ ക​ട​ത്തി​ന് എ​തി​രെ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്ന പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി മു​ൻ സി.​ഡ​ബ്ലു. സി ​ചെ​യ​ർ​മാ​ൻ വി. ​പി. കു​ര്യാ​ക്കോ​സി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ ബി. ​ജ​യ​രാ​ജ​ൻ, അ​ഡ്വ. ആ​ർ. ദേ​വി​കൃ​പ, നി​യ​മ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. എ​സ്. ശാ​ന്താ ദേ​വി, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ. രാ​ഖി, റ​വ.​ഡോ. ജോ​സ് പോ​ൾ, എം.​പി സു​കു​മാ​ര​ൻ, മു​ഹ​മ്മ​ദ് അ​ൻ​സാ​രി, കെ.​പി രാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി പി. ​പ്രേം​നാ​ഥ് സ്വാ​ഗ​ത​വും ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ദീ​പ ജ​യ​പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.