ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​മാ​യി​ട്ടും വാ​ത​ക ശ്മ​ശാ​നം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ല്ല
Thursday, October 28, 2021 12:02 AM IST
അ​യി​ലൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ വാ​ത​ക ശ്മ​ശാ​നം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ല്ല. 2020 സെ​പ്റ്റം​ബ​ർ 15 നാ​യി​രു​ന്നു ശ്മ​ശാ​നം ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. സ്വ​ന്തം പ​ഞ്ചാ​യ​ത്തി​ൽ വാ​ത​ക സ്മ​ശാ​നം ഉ​ണ്ടാ​യി​ട്ടും മൃ​ത​ശ​രീ​ര​ങ്ങ​ളു​മാ​യി അ​യ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ നെ​ട്ടോ​ട്ട​മോ​ടേ​ണ്ട സ്ഥി​തി​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ മ​ര​ണ നി​ര​ക്ക് കൂ​ടി​യി​ട്ടും വാ​ത​ക ശ്മ​ശാ​നം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മ​ടി​ച്ചു നി​ൽ​ക്കു​ന്ന​തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മു​റു​മു​റു​പ്പു​ണ്ട്.
ഒ​രു കോ​ടി 5 ല​ക്ഷം രൂ​പ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഹി​ത​മാ​യി എ​ടു​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 75 ല​ക്ഷം, നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം എ​ന്നി​ങ്ങ​നെ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച​താ​ണി​ത്. നി​ർ​മ്മാ​ണ​ത്തി​ന്‍റ ആ​വ​ശ്യ​ത്തി​നു​ള്ള താ​ൽ​ക്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​ൻ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള 15 കെ.​വി ഡീ​സ​ൽ ജ​ന​റേ​റ്റ​ർ ഷെ​ഡ്ഡ് പോ​ലും നി​ർ​മ്മി​ക്കാ​തെ മ​ഴ​യും വെ​യി​ലും കൊ​ണ്ട് ന​ശി​ക്കു​ക​യാ​ണ്. ചു​റ്റു​മ​തി​ൽ, അ​പ്രോ​ച്ച് റോ​ഡ് പ​ണി പ്ര​വേ​ശ​ന ക​വാ​ടം എ​ന്നി​വ പ​ണി ഇ​തു​വ​രെ​യാ​യും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. ഗേ​റ്റും സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ നി​ന്ന് വീ​ണ്ടും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ശ്മ​ശാ​ന വ​ള​പ്പി​ന​ക​ത്ത് വൃ​ത്താ​കൃ​തി​യി​ൽ റോ​ഡ് നി​ർ​മ്മാ​ണം ന​ട​ത്തു​ന്നു. വാ​ത​ക ശ്മ​ശാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മ​ലി​നീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ലൈ​സ​ൻ​സു​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.