ക​ള്ള​മ​ല​യി​ലെ ദുരിത പ്രദേശങ്ങൾ സന്ദർശിച്ച് ജില്ലാ കളക്ടർ
Thursday, October 28, 2021 12:02 AM IST
അ​ഗ​ളി: പ്ര​കൃ​തി ക്ഷോ​ഭ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന ക​ള്ള​മ​ല, ഓ​ക്കോ​ട് പ്രാ​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ത​ഹ​സീ​ൽ​ദാ​ർ വേ​ണു ഗോ​പാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ റവ​ന്യു സം​ഘ​വും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​ഗ​മി​ച്ചു.
സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​രി​ത​മേ​ഖ​ല​യി​ൽ നി​ന്നും മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ള്ള ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളും ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു പൊ​തു ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു .കോ​ട്ട​ത്ത​റ യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലും ക​ള​ക്ട​ർ പ​ങ്കെ​ടു​ത്തു.