ച​ന്ദ​നത്തടി മു​റി​ച്ചു​ക​ട​ത്തി​യവർ പിടിയിൽ
Thursday, October 28, 2021 12:04 AM IST
നാ​മ​ക്ക​ൽ : ച​ന്ദ​ന​ത്ത​ടി മു​റി​ച്ചു​ക​ട​ത്തി​യ ര​ണ്ടു പേ​രെ പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി.​ ദേ​വ​നൂ​ർ​നാ​ട് പ​ര​മ​ശി​വം, ക​ന​ക​ദു​രൈ എ​ന്നി​വ​രാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ളു​മാ​യി പി​ടി​യി​ലാ​യ​ത്.
കൊ​ല്ലി​മ​ല​യി​ൽ വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് കാ​ര​വ​ള്ളി​യി​ൽ വ​ച്ച് ച​ന്ദ​ന ത​ടി​ക​ളു​മാ​യി ര​ണ്ടു പേ​രും അ​റ​സ്റ്റി​ലാ​യ​ത്.​
3.600 കി​ലോ ച​ന്ദ​ന​മു​ട്ടി​ക​ൾ, വെ​ട്ടു​ക​ത്തി​യു​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​വ​ർ​ക്കും ഇ​രു​പ​ത്തി​യ​യ്യാ​യി​രം വീ​തം അ​ന്പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ ചു​മ​ത്തി.

ജോ​ലി വാ​ഗ്ദാ​നം
ചെ​യ്തു ത​ട്ടി​പ്പ്

കോ​യ​ന്പ​ത്തൂ​ർ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചി​ന്നത​ടാ​കം ദി​നേ​ഷ് (28) ആ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.
ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റാ​യ ഇ​യാ​ൾ ഒ​രു വെ​ബ് സൈ​റ്റി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.
അ​ക്കൗ​ണ്ട് ന​ന്പ​റി​ലേ​ക്ക് മൂ​ന്നു ത​വ​ണ​യാ​യി 1.13 ല​ക്ഷം രൂ​പ അ​യ​ച്ചി​രു​ന്നു. പി​ന്നീ​ട് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത് മ​ന​സിലാ​ക്കി​യ ദി​നേ​ഷ് സൈ​ബ​ർ ക്രൈ​മി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.