പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Monday, November 29, 2021 12:48 AM IST
ഒ​റ്റ​പ്പാ​ലം: ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളോ​ടും ഗ​ർ​ഭി​ണി​ക​ൾ​ക്കെ​തി​രെ​യു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, എ​ൻ​സി​പി കാ​ർ​ഡ് വി​ത​ര​ണ​ത്തി​ൽ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചു കാ​ർ​ഡ് വി​ത​ര​ണം എ​ത്ര​യും പെ​ട്ടെ​ന്ന് തു​ട​ങ്ങു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ​ധ​ർ​ണ്ണ ന​ട​ത്തി.
ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ൻ​പി​ൽ ന​ട​ത്തി​യ ധ​ർ​ണ്ണ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ പെ​രു​ന്പ​റ​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ മാ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ​ൻ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. പാ​ഞ്ചാ​ലി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മ ര​വീ​ന്ദ്ര​ൻ, ശ്രീ​ല​ത, മ​ഹി​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ പാ​ർ​വ​തി, കൗ​ണ്‍​സി​ല​ർ പി​.ടി​. രാ​ധ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.