മണ്ണാർക്കാട് : ചിന്നതടാകം റോഡ് നവീകരണം അട്ടിമറിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടും അട്ടപ്പാടിയിൽ വർദ്ധിച്ചുവരുന്ന ശിശുമരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കൊണ്ടും യൂത്ത് കോണ്ഗ്രസ് വ്യത്യസ്ത പ്രതിഷേധ സമരം നടത്തി.
മണ്ണാർക്കാട് ചിന്നതടാകം റോഡ് ഉൾപ്പെടെ അട്ടപ്പാടിയുടെ അടിസ്ഥാനപരമായ വികസന വിഷയങ്ങളിൽ നിരുത്തരവാദപരമായ സമീപനങ്ങൾ സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ഭിക്ഷയെടുത്തു കൊണ്ടാണ് അട്ടപ്പാടിയിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
സമരം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു. അഗളി മണ്ഡലം പ്രസിഡന്റ് ടിറ്റു വർഗീസ് അധ്യക്ഷത വഹിച്ചു.
കെപിസിസി മെന്പർ പി.സി.ബേബി, യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, ജില്ലാ കമ്മിറ്റി അംഗം സന്പത്ത് ആലാമരം, മണ്ഡലം പ്രസിഡന്റുമാരായ കെ.ജെ മാത്യു, കനക രാജ്.എം, ഡിസിസി മെന്പർ എം.ആർ സത്യൻ, മുൻ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എൻ.കെ രഘൂത്തമൻ, യൂത്ത് കോണ്ഗ്രസ് പ്രസിഡന്റുമാരായ മണികണ്ഠൻ വണ്ണാം തറ, സതീഷ് ആനക്കല്ല്, നിയോജക മണ്ഡലം ഭാരവാഹികളായ സതീഷ്.എ.സി, സബിൻ ഓട്ടുപാറ, ടീൻസ് പാക്കുളം, രഞ്ജിത്ത് ഷോളയൂർ, അക്ഷയ് കട്ടേക്കാട്, ശിവൻ ഗലസി, കോണ്ഗ്രസ് നേതാക്കളായ പി.എം ഹനീഫ, സുനിൽ.പുത്തൂർ, ജോബി കുരീക്കാട്ടിൽ, സാബു കെ.പി, മുഹമ്മദ് നാസർ, റോസിലി മാത്യു, സെന്തിൽ ആനക്കല്ല്, ജി.ഷാജു, കെ.ടി ബെന്നി, എം.സി ഗാന്ധി, തുടങ്ങിയവർ പങ്കെടുത്തു.