ബ​ഹു​ജ​ന പ്ര​തി​ഷേധ കൂ​ട്ടാ​യ്മ ന​ട​ത്തി
Monday, November 29, 2021 11:58 PM IST
മ​ല​ന്പു​ഴ: പാ​ർ​ല​മെന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ വൈ​ദ്യു​തി മേ​ഖ​ല സ്വ​കാ​ര്യ​വ​ത്ക​ര​ണം ല​ക്ഷ്യം വ​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി 2021 ​പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ലി​സ്റ്റ് ചെ​യ്ത അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ഷ​ണ​ൽ കോ​- ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യ്സ് ആ​ന്‍റ് എ​ൻ​ജി​നീ​യേ​ഴ്സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി വൈ​ദ്യു​തി മേ​ഖ​ല​യി​ൽ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ന്പു​ഴ പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തി. മ​ല​ന്പു​ഴ പോ​സ്റ്റാ​ഫീ​സ് പ​രി​സ​ര​ത്തു ചേ​ർ​ന്ന കൂ​ട്ടാ​യ്മ കി​സാ​ൻ സ​ഭ ജി​ല്ലാ അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി പി.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെഎ​സ്ഇബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി ​ഐ ടി ​യു) ഡി​വി​ഷ​ൻ ഉ​പാ​ദ്ധ്യ​ക്ഷ​ൻ പി.​എ​ൻ.​ രാ​ജേ​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സിഐടി​യു മ​ല​ന്പു​ഴ ഡി​വി​ഷ​ൻ ഉ​പാ​ദ്ധ്യ​ക്ഷ​ൻ സു​ൽ​ഫിക്ക​ർ അ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കേ​ര​ള ഇ​ല​ക്ടി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐടി​യുസി) ​പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ണി കു​ള​ങ്ങ​ര, പി.​വി.​സു​നി​ൽ​കു​മാ​ർ, പി.​എം. ​സ​തീ​ഷ് കു​മാ​ർ, എം.​ സു​നി​ൽ കു​മാ​ർ, വി​ജ​യ​കു​മാ​ർ, നി​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.