ചി​കി​ത്സാ ചെ​ല​വ് ക​ണ്ടെ​ത്താ​ൻ ക​റ​വ പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്തു
Tuesday, November 30, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : ടൈ​പ്പ് 1 പ്ര​മേ​ഹ​രോ​ഗി​ക​ളാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ ചെ​ല​വു ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​റ​വ​പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്തു. ’ഇ​ദ​യ​ങ്ങ​ൾ’​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ’ശ​ക്തി’ എ​ന്നു പേ​രു ന​ൽ​കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ശു​ക്ക​ളെ ന​ൽ​കു​ന്ന​ത്. ടൈ​പ്പ് 1 പ്ര​മേ​ഹ​രോ​ഗ ബാ​ധ്യ​ത​യു​ള്ള നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം മൂ​ലം ചി​കി​ത്സ ചെ​ല​വ് വ​ഹി​ക്കാ​വു​ന്ന​താ​ണ്.പ​ശു​വി​നെ ന​ൽ​കു​ന്ന​ത് രോ​ഗി​യു​ടെ കു​ടും​ബ​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന് ഇ​ദ​യ​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സ്ഥാ​പ​ക​ൻ ഡോ.​കൃ​ഷ്ണ​സ്വാ​മി പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ശു​ക്ക​ളെ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ 9042858882,882642 1150 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.