റോ​ഡു​ക​ളി​ലെ​ല്ലാം അ​പ​ക​ട കു​ഴി​ക​ൾ; അധികൃതർക്കുമാത്രം കുലുക്കമില്ല
Wednesday, December 1, 2021 12:48 AM IST
വ​ട​ക്ക​ഞ്ചേ​രി: റോ​ഡു​ക​ളെ​ല്ലാം പൊ​ട്ടി​പ്പൊളി​ഞ്ഞ് വാ​ഹ​ന​യാ​ത്ര അ​പ​ക​ട യാ​ത്ര​യാ​കു​ന്പോ​ഴും ജ​ന​പ്ര​തി​നി​ധി​ക​ളോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. കാ​റു​ക​ളു​ടെ അ​ടി​ഭാ​ഗം ത​ട്ടു​ന്നവി​ധം കു​ഴി​ക​ളു​ടെ ആ​ഴംകൂ​ടി വ​ലി​യ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ് പ​ല റോ​ഡു​ക​ളും.

മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യി​ട്ടു​ള്ള​ത്. മം​ഗ​ല​ത്ത് പാ​ലംപ​ണി നീ​ളു​ന്ന​തി​നാ​ൽ സ​ർ​വീ​സ് റോ​ഡ് വ​ഴി കി​ലോ​മീ​റ്റ​റു​ക​ൾ വ​ള​ഞ്ഞാ​ണ് വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​യ​റു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡിൽ പ​ല​യി​ട​ത്തും ഭീ​മ​ൻ കു​ഴി​ക​ളാ​യി. പ​ല​ത​വ​ണ കു​ഴി അ​ട​ച്ചി​ട്ടും എ​ല്ലാം വാ തു​റ​ക്കു​ന്നു. വ​ലി​യ കു​ഴി​യെ​ങ്കി​ലും ന​ന്നാ​യി അ​ടി​ച്ചി​രു​ന്നെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽപെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

സ്ഥ​ലം എം​എ​ൽ​എ​യോ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കു സ​ഞ്ചാ​ര സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ രം​ഗ​ത്തുവ​രു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. മം​ഗ​ല​ത്തെ കു​ഴി പേ​ടി​ച്ച് ക​രി​പ്പാ​ലി, സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ, പാ​ള​യം വ​ഴി വ​ട​ക്ക​ഞ്ചേ​രി എ​ത്താ​മെ​ന്നു ക​രു​തി​യാ​ലും ഈ ​വ​ഴി​യും ത​ക​ർ​ന്നുകി​ട​ക്കു​ക​യാ​ണ്. ടാ​ർ വേ​സ്റ്റ് പോ​ലെ പൊ​ടി​യി​ൽ മു​ങ്ങാ​ത്ത വി​ധ​മു​ള്ള എ​ന്തെ​ങ്കി​ലു​മൊ​ക്കെ​യി​ട്ട് അ​ടി​യ​ന്ത​ര​മാ​യി കു​ഴി​ക​ൾ മൂ​ടി വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.