ശ​ല​ഭ​ങ്ങ​ൾ​ക്ക് ഉ​ദ്യാ​ന​മൊ​രു​ക്കി ഫാ​.റെജി പെരുന്പിള്ളിൽ
Wednesday, December 1, 2021 12:48 AM IST
നെ​ന്മാ​റ: പാ​റി​പ്പ​റ​ന്ന് തേ​ൻ നു​ക​ർ​ന്നു വ​ർ​ണ​ക്കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന ശ​ല​ഭ​ങ്ങ​ൾ​ക്ക് ഉ​ദ്യാ​ന​മൊ​രു​ക്കി വി​കാ​രി​യ​ച്ച​ൻ. നെ​ന്മാ​റ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ലെ വി​കാ​രി ഫാ.​റെ​ജി പെ​രു​ന്പി​ള്ളി​ലാ​ണ് പ​ള്ളി​വ​ള​പ്പി​ൽ ഉ​ദ്യാ​ന​മൊ​രു​ക്കി​യ​ത്. പ​ള്ളിവ​ള​പ്പി​ൽ ഒ​ഴി​ഞ്ഞുകി​ട​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളു​ണ്ടാ​കു​ന്ന ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഒ​രു വ​ർ​ഷ​മാ​യി ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ചെ​ടി​ക​ൾ വ​ച്ചുപി​ടി​പ്പി​ച്ചു പ​രി​പാ​ലി​ച്ചു​വ​രു​ന്നു. ഫ​ല​വൃ​ക്ഷത്തൈക​ൾ നടാനും കൃ​ഷി​ ചെയ്യാനും താ​ൽ​പ​ര്യ​മു​ള്ള അച്ചന്‍റെ പൂ​ന്തോ​ട്ട​ത്തി​ൽ വ​ർ​ണ​പ്പൂക്ക​ൾ വി​രി​ഞ്ഞ​തോ​ടെ​യാ​ണ് വി​വി​ധ ഇ​നം ചി​ത്ര​ശ​ലഭ​ങ്ങ​ൾ എ​ത്തിത്തുട​ങ്ങി​യ​ത്.
കി​ലു​ക്കാം​പെ​ട്ടി​യും വി​വി​ധ ഇ​നം ചെ​ണ്ടു​മ​ല്ലി​യും ഉ​ൾ​പ്പെ​ടെ സ​മൃ​ദ്ധ​മാ​യി പൂ​ത്തുതു​ട​ങ്ങി​യ​തോ​ടെ​ തേ​ൻ നു​ക​രു​വാ​നാ​യി ചി​ത്ര​ശ​ല​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തുകയായിരുന്നു.
മു​ഴു​വ​ൻ സ​മ​യ​ത്തും ചി​ത്ര​ശ​ല​ഭങ്ങ​ൾ എ​ത്തിത്തുട​ങ്ങി​യ​തോ​ടെ വി​ശ്വാ​സി​ക​ൾ​ക്കും കൗ​തു​ക കാ​ഴ്ച​യാ​യി.