മ​ല​ന്പു​ഴ​ക്കാ​ർക്ക് ഒ​ല​വ​ക്കോ​ടെ​ത്താ​ൻ ഇപ്പോൾ തീരാദുരിതം
Wednesday, December 1, 2021 12:48 AM IST
മ​ല​ന്പു​ഴ: രാ​വി​ലെ പ​തി​നൊ​ന്നു ക​ഴി​ഞ്ഞാ​ൽ മ​ല​ന്പു​ഴ​യി​ൽ നി​ന്നും
ഒ​ല​വ​ക്കോ​ട്ടേ​ക്ക് ബ​സ് കാ​ത്തു​നി​ന്നാ​ൽ കി​ട്ടി​ല്ല. ഒ​ല​വ​ക്കോ​ട് ബോ​ർ​ഡ് വച്ചു‌വ​രു​ന്ന ബ​സു​ക​ൾ ക​ടു​ക്കാം​കു​ന്നം മാ​ട്ടു​മ​ന്ത വ​ഴി നേ​രെ പാ​ല​ക്കാ​ട്ടേ​ക്കു പോ​വു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഒ​ല​വ​ക്കോ​ട് എ​ത്ത​ണ​മെ​ങ്കി​ൽ വി​ക്ടോ​റി​യ കോ​ള​ജ് സ്റ്റോ​പ്പി​ലി​റ​ങ്ങി വേ​റെ ബ​സ് മാ​റിക്ക​യ​റി വേ​ണം പോ​കാ​ൻ. യാ​ത്ര​ക്കാ​ര​നു സാ​ന്പ​ത്തി​ക​വും സ​മ​യ​വും ന​ഷ്ട​മാ​വു​ന്നു.
അ​ക​ത്തേ​ത്ത​റ റെ​യി​ൽ​വേ മേ​ല്പാ​ലം പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ മ​ല​ന്പു​ഴ​യി​ൽ നി​ന്നും ഒ​ല​വ​ക്കോ​ട് വ​ഴി പോ​കേ​ണ്ട​താ​യ ബ​സു​ക​ൾ ചി​ത്ര ജം​ഗ്ഷ​ൻ എ​ൻജിനീയ​റിം​ഗ് കോ​ള​ജ് ഉ​മ്മി​ണി വ​ഴി പോ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേശ​മെ​ങ്കി​ലും പ​ല ബ​സു​ക​ളും ഉ​ച്ച​യോ​ടെ ആ ​വ​ഴി​ക്കു​ള്ള പോ​ക്ക് ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ആ ​സ​മ​യ​ത്തു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​തെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ നാ​ലോ അ​ഞ്ചോ യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​യി​രി​ക്കും ഈ ​സ​മ​യ​ങ്ങ​ളി​ൽ ഒ​ല​വ​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പ​ല​പ്പോ​ഴും ഉ​ണ്ടാ​വു​ക​യെ​ന്നും ചു​റ്റിവ​ള​ഞ്ഞു പോ​കു​ന്പോ​ൾ ഇ​ന്ധ​ന​ന​ഷ്ടം കൂ​ടു​ന്ന​തു കൊ​ണ്ടാ​ണ് ഈ ​സ​മ​യ​ങ്ങ​ളി​ൽ ഒ​ല​വ​ക്കോ​ട് യാ​ത്ര ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും ബ​സു​കാ​ർ പ​റ​യു​ന്നു.