സൗ​ജ​ന്യ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ല​ഭ്യ​മാ​ക്കി അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ൽ
Wednesday, December 1, 2021 12:51 AM IST
നെ​ന്മാ​റ: അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ സൗ​ജ​ന്യ മു​ട്ടു മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ല​ഭ്യ​മാ​ക്കു​ന്നു. ഇ​ന്നു മു​ത​ൽ 2022 മാ​ർ​ച്ച് ഒന്നു വ​രെ​യാ​ണ് ശ​സ്ത്ര​ക്രി​യ​ക​ൾ അ​വൈ​റ്റി​സി​ൽ വ​ച്ചു ചെ​യ്യു​വാ​നു​ള്ള അ​വ​സ​രം.
ഓ​ർ​ത്തോ​പീ​ഡി​ക്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടും ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​നു​മാ​യ ഡോ.​ സു​രേ​ഷ് ഗോ​പാ​ല​ൻ ആ​യി​രി​ക്കും ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ക.
സ​ന്ധി​ക​ളി​ലെ തേ​യ്മാ​നം കാ​ല​ക്ര​മേ​ണ ന​ട​ക്കു​വാ​നും കാ​ൽ​മു​ട്ട് മ​ട​ക്കു​ന്ന​തി​നും മ​റ്റു ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നും പൊ​തു​വെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ഈ ​ഒ​രു അ​വ​സ്ഥ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വ​രെ എ​ത്തി​ക്കു​ക​യും ചെ​യ്യും.
എ​ങ്കി​ലും ഭാ​രി​ച്ച ചി​കി​ത്സാ ചെല​വ് കാ​ര​ണം ഭൂ​രി​ഭാ​ഗം പേ​രും ഇ​തി​നു മു​തി​രു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഏ​റെ ചെല​വേ​റി​യ മു​ട്ടു​മാ​റ്റി വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ൽ തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നു പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബ്ബി​ൽ വ​ച്ചു ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് & ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ.​ സു​രേ​ഷ് ഗോ​പാ​ല​ൻ പ​റ​ഞ്ഞു. സൗ​ജ​ന്യ മു​ട്ടു​മാ​റ്റിവ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ൻ​കൂ​ർ ബു​ക്കിം​ഗ് നി​ർ​ബ​ന്ധ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നു​മാ​യി 9188 528 432 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സീ​നി​യ​ർ മാ​ർ​ക്ക​റ്റിം​ഗ് & ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് റി​ഷാ​ൽ തു​ട​ങ്ങി​യ​വരും പ​ങ്കെ​ടു​ത്തു.