റൂ​ബി ജൂ​ബി​ലി നിറവിൽ ദി​വ്യോ​ദ​യ ഇ​ന്‍റ​ർറി​ലീ​ജി​യ​സ് സെ​ന്‍റ​ർ
Wednesday, December 1, 2021 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ: ദി​വ്യോ​ദ​യ ഇ​ന്‍റ​ർ റി​ലീ​ജി​യ​സ് സെ​ന്‍റ​റി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് ആ​രം​ഭി​ച്ച ജൂ​ബി​ലി ആ​ഘോ​ഷം രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ലെ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഹി​ഷ്ണു​ത​യും സൗ​ഹാ​ർ​ദ​വും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ദി​വ്യോ​ദ​യ വ​ഹി​ക്കു​ന്ന പ​ങ്കാ​ളി​ത്ത​ത്തെ പ്ര​ശം​സി​ച്ചു. തു​ട​ർ​ന്ന് ദി​വ്യോ​ദ​യ​യു​ടെ പു​തി​യ വെ​ബ്സൈ​റ്റ് ലോ​ഞ്ച് ചെ​യ്തു.
ചടങ്ങിൽ ദി​വ്യോ​ദ​യ​യെ​പ്പ​റ്റി​യു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ സി​എം​ഐ പ്രേ​ഷി​ത പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യൽ റവ.​ഡോ. ​സാ​ജു ച​ക്കാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി.​ ക​മ്മീ​ഷ​ണ​ർ എ.​ ശേ​ഖ​ർ റൂ​ബി ജൂ​ബി​ലി സോ​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ദി​വ്യോ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ജേ​ക്ക​ബ് സി​എം​ഐ, സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണ്‍ പീ​റ്റ​ർ സി​എം​ഐ എ​ന്നി​വ​ർ ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
മു​ൻ സി​എ​സ്ഐ ബി​ഷ​പ് റ​വ.​ വി​ല്യം മോ​സ​സ്, ഗാ​ന്ധി​ഗ്രാം യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വിസി ​ഡോ.​എ​ൻ.​ മാ​ർ​ക്ക​ണ്ഠ​ൻ, മൗ​ലാ​ന മൗ​ല​വി മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ഗു​രു​പ്രീ​ത് സിം​ഗ്, റോ​ട്ട​റി ക്ല​ബ് മു​ൻ ഗ​വ​ർ​ണ​ർ കെ.​എ.​ കു​രി​യ​ച്ച​ൻ, ഫാ.​ മ​ണി ആ​രോ​ഗ്യ​സ്വാ​മി, ചാ​വ​റ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ വെ​ള്ളാ​നി​ക്കാ​ര​ൻ സി​എം​ഐ, കെ.​എം.​ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​
രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ഇ​ട​വ​ക വി​കാ​രി ഫാ.​ ജോ​സ​ഫ് പു​ത്തൂ​ർ, ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് കാ​വു​ങ്ങ​ൽ, സാ​യി​ബാ​ബ കോ​ള​നി ലി​റ്റി​ൽഫ്ല​വ​ർ ഇടവക വി​കാ​രി ഫാ.​ ജോ​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത് സി​എം​ഐ, ഉ​ക്ക​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക വി​കാ​രി ​ഫാ.​ വി​നീ​ത് ക​റു​ക​പ്പ​റ​ന്പി​ൽ, പൂ​മാ​ർ​ക്ക​റ്റ് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ​ഫാ. ​ആ​ന്‍റ​ണി മേ​ച്ചേ​രി​പ്പ​ടി, ലി​സ്യൂ​ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ പോ​ൾ തെ​ക്കി​നി​യേ​ട​ത്ത്, പ്രേ​ഷി​ത പ്രൊ​വി​ൻ​സ് മു​ൻ പ്രൊ​വി​ൻ​ഷ്യൽ ​ഫാ. ​ജോ​യ് കോ​ളേ​ങ്ങാ​ട​ൻ സി​എം​ഐ, സെ​ന്‍റ് ​ജോ​ർ​ജ് കോ​ണ്‍​വ​ന്‍റ് മ​ദ​ർ ​സിസ്റ്റർ ​സീ​ലി​യ എ​ഇ​ഇ, ഗാ​ന്ധിപു​രം മേ​രി റാ​ണി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ ​ത്രേ​സ്യാ ജോ​ണ്‍, ഡോ​ക്യു​മെ​ന്‍റ​റി ഡ​യ​റ​ക്ട​ർ ജോ​ട്ടി കു​രി​യ​ൻ, വൈ​ദിക​ർ, സ​ന്യ​സ്ത​ർ തു​ട​ങ്ങി​യ​വ​ർ ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.