ഒ​മി​ക്രോ​ണ്‍ വ​ക​ഭേദം: കോ​യ​ന്പ​ത്തൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Wednesday, December 1, 2021 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ : ഒ​മിക്രോ​ണ്‍ വൈ​റ​സ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​യ​ന്പ​ത്തൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്കു പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ രൂ​പം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന ഒ​മി​ക്രോ​ണ്‍ വൈ​റ​സ് അ​പ​ക​ട​കാ​രി​യാ​യ​തി​നാ​ൽ വൈ​റ​സ് പ​ട​രു​ന്ന​തു ത​ട​യു​ന്ന​തി​നാ​യി എ​യ​ർ​പോ​ർ​ട്ടി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു.
വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും കോ​യ​ന്പ​ത്തൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തു​ന്ന​വ​രെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ന്ന​താ​യി​രി​ക്കും. പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​തി​നു ശേ​ഷം മാ​ത്ര​മേ ഇ​വ​രെ പു​റ​ത്തേ​ക്കു വി​ടു​ക​യു​ള്ളു.
ദ​ക്ഷി​ണാ​ഫ്രി​ക്ക, ചൈ​ന, വൂ​ഹാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും കോ​യ​ന്പ​ത്തൂ​ർ എ​യ​ർ​പോ​ർ​ട്ട് വ​ഴി വ​രു​ന്ന​വ​രെ എ​ഴു​ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ താ​മ​സി​പ്പി​ക്കാ​നും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.
പു​തി​യ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 500 ടാ​ക്ക് പാ​ത്ത് കി​റ്റു​ക​ൾ ത​യാ​ർ നി​ല​യി​ൽ ഉ​ള്ള​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ.​ നി​ർ​മ​ല അ​റി​യി​ച്ചു.
സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ മെ​ഡി​ക്ക​ൽ ക്യാന്പ് ഒ​രു​ക്കി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ക​ള​ക്ട​ർ ജി.​എ​സ്. സ​മീ​ര​നും അ​റി​യി​ച്ചി​ട്ടു​ണ്ട്.