സി​പി​എം അ​ട്ട​പ്പാ​ടി ഏ​രി​യ സ​മ്മേ​ള​നത്തിനു തുടക്കം
Friday, December 3, 2021 12:05 AM IST
അ​ഗ​ളി:​ സിപിഎം അ​ട്ട​പ്പാ​ടി ഏ​രി​യ സ​മ്മേ​ള​നം അ​ഗ​ളി ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യത്തിൽ തു​ട​ങ്ങി.​ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗി​രി​ജാ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന അം​ഗം ബാ​ല​ൻ വൈ​ദ്യ​ർ പ​താ​ക ഉ​യ​ർ​ത്തി. വി.കെ. ജെ​യിം​സ്, വി.എ​സ്. ജോ​സ്, എ​ൻ.പി. ​ഷാ​ജ​ൻ, ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് പ്ര​സീ​ഡി​യം. ആ​ർ. രാ​ജേ​ഷ് (മി​നി​റ്റ്സ് ക​മ്മി​റ്റി), ജോ​സ് പ​ന​യ്ക്കാ​മ​റ്റം ( പ്ര​മേ​യം), കെ.​വി. അ​നീ​ഷ് (ക്രെ​ഡ​ൻ​ഷ്യ​ൽ), സി.​പി. (സ്റ്റി​യ​റിം​ഗ് ) എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു. അ​നീ​ഷ് വേ​ണു​ഗോ​പാ​ൽ അ​നു​ശോ​ച​ന പ്ര​മേ​യ​വും ആ​ർ. രാ​ജേ​ഷ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും സെ​ക്ര​ട​റി സി.പി. ബാ​ബു റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഇ.എ​ൻ. സു​രേ​ഷ് ബാ​ബു, വി. ചെ​ന്താ​മ​രാ​ക്ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്നുണ്ട്.