കോയന്പത്തൂർ നഗ​ര​ത്തി​ലെ പാ​ർ​ക്കു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി
Sunday, January 16, 2022 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ : ന​ഗ​ര​ത്തി​ലു​ള്ള എ​ല്ലാ പാ​ർ​ക്കു​ക​ളി​ലും ന​ട​പ്പാ​ത​ക​ളി​ലും പ്ര​ഭാ​ത, സാ​യ​ഹ്ന​സ​വാ​രി ന​ട​ത്തു​ന്ന​തി​നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി.

കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ നി​ര​ക്ക് വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഒ​സി പാ​ർ​ക്ക്, മ​റ്റു പാ​ർ​ക്കു​ക​ൾ, പെ​രി​യ​കു​ളം, വാ​ളാ​ങ്കു​ളം, റേ​സ്കോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​വാ​രി ന​ട​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ഭാ​തസ​വാ​രി ന​ട​ത്തു​ന്ന​വ​രും വ്യാ​യാ​മം ചെ​യ്യു​ന്ന​വ​രും മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്നി​ല്ലെ​ന്നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ രാ​ജ​ഗോ​പാ​ൽ സും​ഗ​റാ​വ് അ​ടു​ത്ത അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പൊ​തു​ജ​ന​ങ്ങ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.