മൂ​ല​ത്ത​റ വ​ല​തുക​നാ​ൽ ദീ​ർ​ഘി​പ്പി​ക്ക​ൽ 18നു തു​ട​ങ്ങും
Sunday, January 16, 2022 12:42 AM IST
ചി​റ്റൂ​ർ: മൂ​ല​ത്ത​റ വ​ല​തു ക​ര ക​നാ​ൽ ദീ​ർ​ഘി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ 18നു ​തു​ട​ങ്ങും. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ദീ​ർ​ഘി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാപി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളി​ൽ കു​രു​ങ്ങി വീ​ണ്ടും വൈ​കു​ക​യാ​യി​രു​ന്നു. ത​ട​സ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി​യെ​ടു​ത്താ​ണ് അ​ടു​ത്ത​യാ​ഴ്ച നി​ർ​മാ​ണ പ്ര​വ​ർത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

കേ​ര​ള ഇ​റി​ഗേ​ഷൻ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കി​ഫ്ബി​യി​ൽ നി​ന്നു​ള്ള 262.1 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് വ​ല​തു ക​ര ക​നാ​ൽ ദീ​ർ​ഘിപ്പി​ക്കു​ന്ന​ത്. സ്ഥ​ല​മെ​ടു​പ്പും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

രൂ​പ​ക​ൽ​പ​ന, വി​ശ​ദ പ​ദ്ധ​തി രേ​ഖ ത​യ്യാ​റാ​ക്കൽ, ​നി​ർ​മാ​ണം ഏ​റ്റെ​ടു​ക്ക​ൽ (ഇ ​പി സി ) ​മാ​തൃ​ക​യി​ലാ​ണ് ക​നാ​ൽ ദീ​ർ​ഘി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ​ക്ക് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 2020 ഓ​ഗ​സ്റ്റി​ൽ ആ​ദ്യം ടെ​ൻ​ഡ​ർ വി​ളിച്ചെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ ഇ ​ടെ​ൻ​ഡ​ർ പോ​ർ​ട്ട​ലി​ൽ ഇ​പി​സി മാ​തൃ​ക ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​തി​രു​ന്ന​തി​നാ​ലും മ​റ്റും ഉ​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ലം അ​ത് റ​ദ്ദാ​ക്കേ​ണ്ടി വ​രി​ക​യും ക​ഴി​ഞ്ഞ ഫെ​ബ്രുവ​രി​യി​ൽ വീ​ണ്ടും ടെ​ൻ​ഡ​ർ ചെ​യ്യേ​ണ്ടി വ​രി​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ ​പി സി ​മാ​തൃ​ക​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ർ ക്കാ​രി ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ​മെ​ന്ന് കി​ഫ്ബി നി​ർ​ദ്ദേ​ശി​ച്ചു.

പ​ദ്ധ​തി സു​താ​ര്യ​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ന്നോ​ട്ടു​വ​യ്ക്ക​പ്പെ​ട്ട നി​ർ​ദ്ദേശ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ച്ച് സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തി​നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 18 ന് ​ആ​രം​ഭി ക്കു​ക​യു​മാ​ണ്.

ഇ​തോ​ടെ ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ലി​യൊ​രു മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പോ​കു​ന്ന​ത്. ന​വീ​ക​രി​ച്ച മൂ​ല​ത്ത​റ റെ​ഗു​ലേ​റ്റ​റിന്‍റെ വ​ല​തു ക​ര​യി​ൽ കോ​ര​യാ​ർ വ​രെ നി​ല​വി​ലു​ള്ള ക​നാ​ലാ​ണ് വ​രട്ട​യാ​ർ വ​രെ ഒ​ന്നാം ഘ​ട്ട​മാ​യി ദീ​ർ ഘി​പ്പി​ക്കു​ക. ഇ​തി​ലൂ​ടെ ജി​ല്ല​യി​ലെ മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​ങ്ങ ളി​ലെ ജ​ല​ക്ഷാ​മ​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​കും.

സ്ഥ​ലം വി​ട്ടു​കി​ട്ടാ​നു​ണ്ടാ​യ കാ​ല​താ​മ​സ​വും മൂ​ന്നു ത​വ​ണ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റേ​ണ്ടി​വന്ന​തു​മാ​ണ് ആ​ദ്യം പ​ദ്ധ​തി വൈ​കി​ച്ച​ത്. ക​നാ​ൽ ദീ​ർ​ഘി​പ്പി​ക്ക​ലി നാ​യി 6.47 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് മോ​ഹ​വി​ല ന​ൽ​കി ഏ​റ്റെ​ടു​ത്ത​ത്. 12.6 കോ​ടി രൂ​പ ഇ​തി​നു​മാ​ത്രം ചെ​ല വാ​ക്കി​യി​ട്ടു​ണ്ട്. ഭൂ​മി​യി​ലെ എ​ല്ലാ ച​മ​യങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി.

3575 ഹെ​ക്ട​ർ ഭൂ​മി​യി​ൽ സു​സ്ഥി​ര ജ​ല​സേ​ച​ന​മാ​ണ് പ​ദ്ധ​തിയു​ടെ ല​ക്ഷ്യം. 6.43 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ക​നാ​ൽ നി​ർ​മി​ച്ച് 2.8 മീ​റ്റ​ർ വ്യാ​സ​മു​ള്ള പൈ​പ്പി​ലൂ​ടെ​യാ​ണ് ജ​ലം എ​ത്തി​ക്കു​ക . 660 മീ​റ്റ​ർ ദൂ​രം ട​ണ​ലു​ണ്ടാ​കും.

ക​നാ​ലി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ മൂ​ന്നി​ട​ത്തു നി​ന്ന് അ​ധി​ക​ജ​ലം സ്വാ​ഭാ​വി​ക ജ​ല​സ്രോ​ത​സുക​ളിലേ​ക്ക് തു​റ​ന്നു വി​ടും. നി​ല​വി​ലു​ള്ള വ​ല​തു​ക​ര ക​നാ​ലും ന​വീ​ക​രി​ക്കും. വ​ര​ട്ട​യാ​ർ മു​ത​ൽ വേ​ല​ന്താവ​ളം വ​രെ​യു​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ദീ​ർ​ഘി​പ്പി​ക്ക​ലി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ജോ​ലി ര​ണ്ടാം ഘ​ട്ടം ദീ​ർ​ഘി​പ്പി​ക്ക​ലി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ജോ​ലി​ക​ളും വൈ​കാ​തെ ആ​രം​ഭി​ക്കും. ഇ​തി​നാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ 12 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.