ഷോ​ള​യൂ​രിൽ ഗ്രാ​മ​സ​ഭ​ക​ൾ ഇ​ന്നും നാ​ളെ​യും
Monday, January 17, 2022 12:59 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​സ​ഭ​ക​ൾ അ​ത​തു വാ​ർ​ഡ് മെ​ന്പ​ർ​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.

പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ൻ​ഡ് വി​നി​യോ​ഗം, ദാ​രി​ദ്യ്ര നി​ർ​ണ​യ പ്ര​ക്രി​യ ലി​സ്റ്റ് അം​ഗീ​ക​രി​ക്ക​ൽ, 2021 - 22 വാ​ർ​ഷി​ക പ​ദ്ധതി ഗു​ണ​ഭോ​ക്തൃ ലി​സ്റ്റ് സാ​ധൂ​ക​രി​ക്ക​ൽ, ക്ഷേ​മ പെ​ൻ​ഷ​ൻ ലി​സ്റ്റ് അം​ഗീ​ക​രി​ക്ക​ൽ, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ലേ​ബ​ർ ബ​ഡ്ജ​റ്റ് അം​ഗീ​ക​രി​ക്ക​ൽ എ​ന്നീ അ​ജ​ൻഡക​ളി​ലാ​ണ് ഗ്രാ​മ​സ​ഭ.

കോ​ട്ട​ത്ത​റ, മ​ട്ട​ത്തു​കാ​ട്, വ​ര​ഗം​പാ​ടി, വ​ണ്ണാം​ത​റ എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ഇ​ന്നുരാ​വി​ലെ 11ന് ​യ​ഥാ​ക്ര​മം കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പം, മ​ട്ട​ത്തുകാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ, വ​ര​ഗം​പാ​ടി ക​മ്യൂ​ണി​റ്റി ഹാ​ൾ, താ​ഴെ സാ​ന്പാ​ർ​കോ​ട് ക​മ്യൂ​ണി​റ്റി​ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നടക്കും.

എ​ട്ടാം വാ​ർ​ഡ് ക​ള്ള​ക്ക​ര ഗ്രാ​മ​സ​ഭ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ഹാ​ഡ്സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ചേ​രും. വ​ട്ട​ല​ക്കി, ആ​ന​ക്ക​ട്ടി, ക​ട​ന്പാ​റ, വെ​ച്ച​പ്പ​തി, പെ​ട്ടി​ക്ക​ൽ കോ​ഴി​ക്കൂ​ടം, കു​റ​വ​ൻ​പാ​ടി, ചു​ണ്ട​കു​ളം എ​ന്നീ വാ​ർ​ഡു​ക​ളി​ലെ ഗ്രാ​മ​സ​ഭ നാ​ളെ രാ​വി​ലെ പ​തി​നൊ​ന്നി​ന് യ​ഥാ​ക്ര​മം വ​ട്ട​ല​ക്കി അ​ഹാ​ഡ്സ് ക​മ്യൂ​ണി​റ്റി ഹാ​ൾ, കു​ലു​ക്കൂ​ർ ട്രൈ​ബ​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ, തെ​ക്കേ​ക​ട​ന്പാ​റ ക​മ്യൂ​ണി​റ്റി ഹാ​ൾ, വെ​ച്ച​പ്പ​തി ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, വ​യ​ലൂ​ർ അ​ഹാ​ഡ്സ് ക​മ്യൂ​ണി​റ്റി ഹാ​ൾ, കോ​ഴി​ക്കോ​ട് അങ്കണ​വാ​ടി, കു​റ​വ​ൻ പാ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച് പാ​രി​ഷ്ഹാ​ൾ, ചു​ണ്ട​കു​ളം എ​ഡി​എ​സ് കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ചേരും. പതിനൊന്നാം ​വാ​ർ​ഡ് ഗ്രാ​മ​സ​ഭ, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഷോ​ള​യൂ​ർ ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ലും ചേ​രും.

പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
താ​ലൂ​ക്ക് സ​മ്മേ​ള​നം

വ​ട​ക്ക​ഞ്ചേ​രി: ഓ​ൾ കേ​ര​ള പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 12-ാംമ​ത് താ​ലൂ​ക്ക് സ​മ്മേ​ള​നം വ​ട​ക്ക​ഞ്ചേ​രി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി പ​ര​ൻ​ദാ​മ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​കാ​ശ് കു​മാ​ർ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ബൈ​ജു അ​ഗ​സ്റ്റി​ൻ, താ​ലൂ​ക്ക് ട്ര​ഷ​റ​ർ പി.​ഡി. ജോ​സ്, ശ്രീ​ജേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.