വിവിധ ദേവാലയങ്ങളിൽ തിരുനാൾ ആഘോഷം
Monday, January 17, 2022 1:01 AM IST
എ​ള​വ​ന്പാ​ടം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ തി​രു​നാ​ളിനു കൊ​ടി​യേ​റ്റി

വ​ട​ക്ക​ഞ്ചേ​രി : എ​ള​വ​ന്പാ​ടം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​മാ​ത്യു ഞൊ​ങ്ങി​ണി​യി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​യി. ഫാ.​ടോ​ജി ചെ​ല്ല​ങ്കോ​ട്ടി​ൽ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ന​വ ​വൈ​ദി​ക​ൻ ഫാ.​ സെ​ബാ​സ്റ്റ്യ​ൻ തേ​യ്ക്കാ​ന​ത്ത് കാ​ർ​മി​ക​നാ​യി. ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന​യ്ക്ക് സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ ഋ​തി​ൻ മു​ണ്ട​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ക​ലാ​മ​ണ്ഡ​ലം ക​ലാ​കാ​രന്മാ​ർ ന​യി​ച്ച പ​ഞ്ച​വാ​ദ്യ​മേ​ളം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

വി​കാ​രി ഫാ.​മാ​ത്യു ഞൊ​ങ്ങി​ണി​യി​ൽ, കൈ​ക്കാ​രന്മാ​രാ​യ ജോ​ർ​ജ് വ​ട്ടം​ക​ണ്ട​ത്തി​ൽ, ജോ​ളി പു​തി​യ​പ​റ​ന്പി​ൽ, ക​ണ്‍​വീ​ന​ർ ഡി​നോ​യ് കോ​ന്പാ​റ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ചാ​ക്കോ ഇ​മ്മ​ട്ടി, ലൂ​ക്കോ​സ് കു​ള​പ്പു​റ​ത്തുകാ​ലാ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു തി​രു​നാ​ൾ ന​ട​ന്ന​ത്.

ആ​രോ​ഗ്യ​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ
തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി

വ​ട​ക്ക​ഞ്ചേ​രി: ആ​രോ​ഗ്യ​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ.​ ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ച് തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​യി.

ശ​നി​യാ​ഴ്ച രാ​വി​ലെ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​അ​ല​ൻ കു​ന്നും​പു​റ​ത്ത് കാ​ർ​മിക​നാ​യി. വൈ​കീ​ട്ട് ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് ക​ല്ലേ​പ്പു​ള്ളി സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി​യി​ലെ ഫാ.​ ഷി​നോ​ജ് ക​ള​രി​ക്ക​ൽ കാ​ർ​മി​ക​നാ​യി.

ഇ​ന്ന​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ന​വ വൈ​ദി​ക​ൻ ഫാ.​ ഫ്രെ​ഡി അ​രി​ക്കാ​ട​ൻ കാ​ർ​മി​ക​നാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ന്നു. വി​കാ​രി ഫാ.​ ജോ​ജി വ​ട​ക്കേ​ക്ക​ര, ക​ണ്‍​വീ​ന​ർ തോ​മ​സ് വ​ലി​യ​പ​റ​ന്പി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, ജോ​ർ​ജ് പാ​റ​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.