സ്വ​കാ​ര്യ ആശു​പ​ത്രി​യു​ടെ ലൈ​സ​ൻ​സി​നെച്ചൊല്ലി ന​ഗ​ര​സ​ഭ​യി​ൽ ബ​ഹ​ളം
Wednesday, January 19, 2022 12:43 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​ന്തി​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ആ​ർ ആ​ശു​പ​ത്രി​യു​ടെ ലൈ​സ​ൻ​സി​നെ ചൊ​ല്ലി​ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​ട​തുവ​ല​ത് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കുത​ർ​ക്ക​ം. ആ​ശു​പ​ത്രി​ക്ക് ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ് ന​ൽ​ക​ണ​മെ​ങ്കി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ എ​ൻഒ​സി ആ​വ​ശ്യ​മാ​ണ്.

എ​ൻഒസി ല​ഭി​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ തീ​രു​മാ​ന സ​ഹി​തം ന​ഗ​ര​സ​ഭ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഇ​തി​ന് ആ​വ​ശ്യ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്നും എ​ൻ​ഒസി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​ജ​ണ്ട. ഒ​രു​വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ ഒ​രു വ​ർ​ഷ​മാ​യി ലൈ​സ​ൻ​സ് ഇ​ല്ലാ​തെ എ​ങ്ങ​നെ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ചുവെ​ന്ന് ഇ​ട​ത് കൗ​ണ്‍​സി​ൽ അം​ഗം ടി.​ആ​ർ.​ സെ​ബാ​സ്റ്റ്യ​ൻ ചോ​ദി​ച്ചു. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ ലൈ​സ​ൻ​സ് എ​ടു​ക്കാ​തെ പെ​ട്ടി​ക്ക​ട തു​ട​ങ്ങി​യാ​ൽപോ​ലും പൂ​ട്ടി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്തു​കൊ​ണ്ട് ഇ​തുകാ​ണാ​തെ പോ​യി എ​ന്നും ഇ​ട​തു കൗ​ണ്‍​സി​ല​ർ​മാ​ർ ചോ​ദി​ച്ചു. ടി.ആ​ർ. സെ​ബാ​സ്റ്റ്യ​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ലീ​ഗ് കൗ​ണ്‍​സി​ല​ർ യൂ​സ​ഫ് ഹാ​ജി ഇ​ട​പെ​ട്ട​ത് രൂ​ക്ഷ​മാ​യ വാ​ക്കുത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി.

ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ അ​ധ്യ​ക്ഷ​ൻ ഇ​ട​പെ​ട്ടു. ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​ശു​പ​ത്രി​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നൂ​വെ​ന്നും അ​തി​ന് അ​വ​ർ മ​റു​പ​ടി​യും രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നുവെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു. നി​ര​വ​ധി പേ​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന സ്ഥാ​പ​നം തു​ട​ങ്ങി​യ സം​രം​ഭ​ക​നെ നി​യ​മ​ക്കു​രു​ക്കി​ൽപെ​ടു​ത്തി പൂ​ട്ടി​ക്കു​ന്ന​തി​നു പ​ക​രം നി​യ​മ​ലം​ഘ​നം ക്ര​മ​പ്പെ​ടു​ത്തി ന​ൽ​കു​ക എ​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.