പ​ട്ടാ​ന്പി-​കൂ​റ്റ​നാ​ട് പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി
Wednesday, January 19, 2022 11:36 PM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി-​കൂ​റ്റ​നാ​ട് പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന പ​ട്ടാ​ന്പി പാ​ലം മു​ത​ൽ ഞാ​ങ്ങാ​ട്ടി​രി പെ​ട്രോ​ൾ പ​ന്പ് വ​രെ​യു​ള്ള റോ​ഡ് ആ​ണ് ആ​ധു​നി​കരീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഏ​റെ​ക്കാ​ല​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന പാ​ത​യാ​ണി​ത്. പാ​ത​യു​ടെ വീ​തി​ക്കു​റ​വും ത​ക​ർ​ച്ച നേ​രി​ടു​ന്ന ഓ​വു​പാ​ല​വും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.

ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രു​ക്മി​ണി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തെ ത​ക​ർ​ന്ന ഓ​വു​പാ​ലം ക​ഴി​ഞ്ഞ ദി​വ​സം പൊ​ളി​ച്ചു നീ​ക്കി. പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. ഈ ​ഭാ​ഗ​ത്തു പാ​ത ഉ​യ​ർ​ത്തി നി​ർ​മി​ക്കും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തൃ​ത്താ​ല സെ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ വീ​തി കൂ​ട്ടി റോ​ഡ് റ​ബ​റൈ​സ് ചെ​യ്യും.